ജിദ്ദ: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാടണയാന്‍ ഒരുങ്ങുന്ന ജലീല്‍ മാടമ്പ്രക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ)യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
മുപ്പത് വര്‍ഷം ഒരേയൊരു സ്‌പോണ്‍സറുടെ കീഴില്‍ സമര്‍പ്പണത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്ത്, നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്കിന് ഒരുങ്ങുകയാണ്. നിലമ്പൂര്‍ അമരമ്പലം സ്വദേശിയായ ജലീല്‍, ജിദ്ദയിലെ പ്രമുഖ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തകനും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയുമായാണ് സേവനം അനുഷ്ഠിച്ചത്. ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റായും രക്ഷാധികാരിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം, നാട്ടിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദയില്‍ നിന്ന് പ്രധാന കോഡിനേറ്ററായി സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ജലീല്‍ മാടമ്പ്ര, പ്രവാസ ജീവിതത്തിലെ പരിമിതികള്‍ക്കുള്ളിലും ജന്മനാടിന്റെ പൊതു നന്മയ്ക്കായി സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ വിലയിരുത്തി. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സഹപ്രവര്‍ത്തകരോടുള്ള അടുപ്പവും എല്ലാവര്‍ക്കും പ്രിയങ്കരനാക്കി.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇന്‍ചാര്‍ജ് അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. സൈഫു വാഴയില്‍ മൊമെന്റോ സമര്‍പ്പിച്ചു. ഇസ്മായില്‍ കൂരിപ്പൊയില്‍ സ്വാഗതവും ഫൈസല്‍ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
Related News