ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനടുത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെന്റ് തകര്‍ന്ന് വീണ് ആട്ടിടയന്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ അബ്ദുല്‍ മൊയ്തീന്‍ (44) ആണ് മരിച്ചത്.
പെരുന്നാളിന് രണ്ട് ദിവസം മുമ്പ് ഹഫര്‍ അല്‍ ബാത്തിനിലെ മരുഭൂമിയിലായിരുന്നു അപകടം. നഗരത്തില്‍ നിന്നും ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് ആടുകളെ മേയ്ക്കുന്നതിനിടെയാണ് കാലാവസ്ഥ മോശമായത്. ശക്തമായ കാറ്റിലും മഴയിലും ഇദ്ദേഹം താമസിച്ചിരുന്ന ടെന്റ് തകര്‍ന്ന് വീഴുകയായിരുന്നു.
മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ ഖബറടക്കി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി. മരുഭൂമി മേഖലകളില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ താമസക്കാരും തൊഴിലാളികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Related News