ജിദ്ദ: ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം മതനിരപേക്ഷതയ്ക്കും കേരളത്തിന്റെ സുസ്ഥിര വികസനത്തിനും അനിവാര്യമെന്ന് കെ.എം.സി.സി സൗത്ത് സോണ്‍ ജിദ്ദയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിലെ സ്വജനപക്ഷപാതം, വര്‍ദ്ധിച്ചുവരുന്ന കടബാധ്യത, സാമൂഹിക ജീര്‍ണ്ണതകള്‍, പുരോഗമന പദ്ധതികളുടെ അഭാവം എന്നിവയ്ക്കെതിരെ കേരളീയ ജനത ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി. ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകള്‍ക്ക് വോട്ടര്‍മാര്‍ തിരിച്ചടി നല്‍കും. പ്രവാസി സൗഹൃദ കേരളത്തിനായി യു.ഡി.എഫിനെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു.
കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് അനസ് അരിമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ, സെയ്തു മുഹമ്മദ് കാഞ്ഞിരപ്പള്ളി, നാസറുദ്ദീന്‍ കൊല്ലം, മുഹമ്മദ് ഫൈസല്‍, നദീര്‍ പാനൂര്‍, സമീര്‍ ആലപ്പുഴ, ഉവൈസ് തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, നൗഷാദ് മുഹമ്മദ് സാലി തൃക്കുന്നപ്പുഴ എന്നിവര്‍ സംസാരിച്ചു.
സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി നാസര്‍ കായംകുളം സ്വാഗതവും സമീര്‍ സക്കറിയ ബസാര്‍ നന്ദിയും രേഖപ്പെടുത്തി.
Related News