l o a d i n g

കേരള

ലക്ഷദ്വീപിലെ മദ്യവ്യാപനം: കേന്ദ്രത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി അഡ്വ. ഹംദുള്ള സയീദ് എം.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 2, 2026

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഭരണകൂടം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകള്‍ വഴി മദ്യം വിതരണം ചെയ്യാന്‍ എടുത്ത തീരുമാനത്തിനെതിരെ പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധവുമായി ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സയീദ്. ഭരണകൂടത്തിന്റെ ഈ നീക്കം ഭരണഘടനാ വിരുദ്ധവും ദ്വീപിന്റെ സാംസ്‌കാരിക പൈതൃകത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകളില്‍ മദ്യം നല്‍കാമെന്നാണ് ഭരണകൂടത്തിന്റെ നിലപാടെങ്കില്‍ പാര്‍ലമെന്റ് കാന്റീനിലും ഒരു മദ്യശാല തുറന്നുകൂടേ?' എന്ന എം.പിയുടെ പരിഹാസം സഭയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.

ജനാരോഗ്യത്തിന് ഹാനികരമായ ലഹരിവസ്തുക്കള്‍ നിരോധിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്. ജനക്ഷേമത്തിന് മുന്‍ഗണന നല്‍കേണ്ട ഭരണകൂടം മദ്യവ്യാപനത്തിന് കൂട്ടുനില്‍ക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികവര്‍ഗ വിഭാഗങ്ങള്‍ അധിവസിക്കുന്ന ലക്ഷദ്വീപ് പോലുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശത്ത് മദ്യം സുലഭമാക്കുന്നത് അവിടുത്തെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കുമെന്ന് എം.പി ആശങ്ക പ്രകടിപ്പിച്ചു. ടൂറിസം വികസനത്തിന്റെ പേരില്‍ മദ്യം പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. 2026 ഫെബ്രുവരി 17-ന് ഭരണകൂടം പുറപ്പെടുവിച്ച വിവാദ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദ്വീപിന്റെ തനിമ സംരക്ഷിക്കപ്പെടുന്നത് വരെ പോരാട്ടം തുടരുമെന്നും ഹംദുള്ള സയീദ് വ്യക്തമാക്കി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026