l o a d i n g

ഗൾഫ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ധനവില പൊള്ളുന്നു; വിമാനക്കൂലി ഇരട്ടിയാകും, വാണിജ്യ സിലിണ്ടറിന് 195 രൂപ കൂടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 1, 2026

ന്യൂഡല്‍ഹി/കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ വിപണിയെയും സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും പിടിച്ചുലയ്ക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും വിമാന ഇന്ധനത്തിനും (എടിഎഫ്) ഇന്നു മുതല്‍ വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വര്‍ധിപ്പിച്ചത്. വിമാന ഇന്ധനവില ചരിത്രത്തിലാദ്യമായി ഇരട്ടിയിലേറെയായി വര്‍ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകളും കുതിച്ചുയരുമെന്ന് ഉറപ്പായി.

തുടര്‍ച്ചയായ വര്‍ധനവിനൊടുവില്‍ വാണിജ്യ സിലിണ്ടര്‍ വില കൊച്ചിയില്‍ 2092 രൂപയിലെത്തി. തിരുവനന്തപുരത്ത് 2113 രൂപയും കോഴിക്കോട്ട് 2214.5 രൂപയുമാണ് പുതിയ നിരക്ക്. കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് 49 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു.

വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് (14.2 കിലോ) നിലവില്‍ വില കൂട്ടിയിട്ടില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. എങ്കിലും മാര്‍ച്ച് ഏഴിന് ഈ സിലിണ്ടറിനും 60 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില.

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം കണക്കിലെടുത്ത് വിമാന ഇന്ധനവിലയില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ഇന്ധന വിലയില്‍ 115 ശതമാനവും രാജ്യാന്തര സര്‍വീസുകള്‍ക്ക് 107 ശതമാനവുമാണ് വര്‍ധന. ഇതോടെ ഡല്‍ഹിയില്‍ 1000 ലിറ്റര്‍ ഇന്ധനത്തിന് വില രണ്ടു ലക്ഷം രൂപ (2,07,341.22) കടന്നു. എടിഎഫ് വില ഇത്രയും ഉയരുന്നത് രാജ്യത്ത് ആദ്യമായാണ്.

ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും വിമാനക്കമ്പനികള്‍ തയ്യാറെടുക്കുകയാണ്. എയര്‍ ഇന്ത്യ, യുണൈറ്റഡ് എയര്‍ലൈന്‍സ്, എയര്‍ ന്യൂസിലന്‍ഡ് തുടങ്ങിയ കമ്പനികള്‍ വരും മാസങ്ങളില്‍ സര്‍വീസുകളില്‍ ക്രമീകരണം വരുത്തിയേക്കും. വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായതിനാല്‍ ടിക്കറ്റ് നിരക്കില്‍ ഈ വര്‍ധനവ് നേരിട്ട് പ്രതിഫലിക്കും.

സിലിണ്ടര്‍ വിലക്കയറ്റവും ക്ഷാമവും മൂലം കേരളത്തിലെ പകുതിയോളം ഹോട്ടലുകള്‍ അടഞ്ഞുകിടക്കുകയാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്സ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) അറിയിച്ചു. 'പശ്ചിമേഷ്യന്‍ സാഹചര്യം കണക്കിലെടുത്ത് വിലവര്‍ധനവ് അംഗീകരിക്കാം. എന്നാല്‍ പ്രവര്‍ത്തിക്കാനാവശ്യമായ സിലിണ്ടറുകള്‍ കൃത്യമായി ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണം,' - ജി. ജയപാല്‍ (സംസ്ഥാന പ്രസിഡന്റ്, കെഎച്ച്ആര്‍എ) ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ സിലിണ്ടര്‍ വിഹിതം കേന്ദ്രം 70 ശതമാനമായി പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും വിതരണം ഇനിയും സാധാരണ നിലയിലായിട്ടില്ല. വരും ദിവസങ്ങളില്‍ വിപണിയില്‍ കൂടുതല്‍ വിലക്കയറ്റത്തിന് ഈ സാഹചര്യം കാരണമായേക്കാം.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026