l o a d i n g

ഗൾഫ്

2026ലെ ഹജ്ജ്: ഒരുക്കങ്ങള്‍ വിലയിരുത്തി സൗദി സ്ഥിരം സമിതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 16, 2026

ജിദ്ദ: 2026-ലെ ഹജ്ജ് സീസണിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകളുടെ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഹജ്ജ്-ഉംറ സ്ഥിരം സമിതി യോഗം ചേര്‍ന്നു. തീര്‍ത്ഥാടകര്‍ക്കായുള്ള പ്രവര്‍ത്തന പദ്ധതികള്‍, പ്രവേശന കവാടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും വികസന പദ്ധതികളുടെ പുരോഗതി എന്നിവ യോഗം വിശദമായി ചര്‍ച്ച ചെയ്തു.

മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരം മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഹജ്ജ് ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കണമെന്ന ഭരണകൂടത്തിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉംറ നിര്‍വഹിച്ച ശേഷം തീര്‍ത്ഥാടകര്‍ മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികളും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള നടപടികളും സമിതി അവലോകനം ചെയ്തു. വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് കര്‍മ്മങ്ങള്‍ സുഗമമായും ആശ്വാസത്തോടെയും നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് സമിതി വ്യക്തമാക്കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026