l o a d i n g

ഗൾഫ്

ആരോഗ്യസേവനത്തില്‍ സുവര്‍ണ്ണ നേട്ടം; ഡോ. സുലൈമാന്‍ ഫക്കീഹ് ഹോസ്പിറ്റലിന് അന്താരാഷ്ട്ര അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 16, 2026

ജിദ്ദ: രോഗീസൗഹൃദ ചികിത്സാ രീതികളില്‍ ആഗോള നിലവാരം പുലര്‍ത്തിയതിന് ജിദ്ദയിലെ ഡോ. സുലൈമാന്‍ ഫക്കീഹ് ഹോസ്പിറ്റലിന് പ്ലാനറ്റ് ട്രീ ഇന്റര്‍നാഷണലിന്റെ 'പേഴ്‌സണ്‍ സെന്റേര്‍ഡ് കെയര്‍' ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍. രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സാ പ്രക്രിയയില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന മികവിനാണ് ഈ ഉന്നത ബഹുമതി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ 101 മികച്ച ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇതോടെ സുലൈമാന്‍ ഫക്കീഹ് ഹോസ്പിറ്റലും ഇടംപിടിച്ചു.

ചികിത്സാ രംഗത്തെ സുതാര്യത, രോഗികളോടുള്ള ആദരവ്, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ശാക്തീകരണം എന്നിവയില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് പ്ലാനറ്റ് ട്രീ ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. കേവലം ചികിത്സ എന്നതിനപ്പുറം രോഗിയുടെ അന്തസ്സും മാനുഷികമായ പരിഗണനയും ഉറപ്പാക്കുന്നതില്‍ ആശുപത്രി കാണിച്ച മികവിനെ പ്ലാനറ്റ് ട്രീ പ്രസിഡന്റ് മൈക്കല്‍ ഗിലിയാനോ പ്രശംസിച്ചു.

സമഗ്രവും മാനുഷികവുമായ പരിചരണം നല്‍കാനുള്ള ആശുപത്രിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണിതെന്ന് ഫക്കീഹ് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മാസെന്‍ ഫക്കീഹ് പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയും സ്‌പെഷ്യലൈസ്ഡ് വൈദഗ്ധ്യവും ഒത്തുചേരുന്ന ആശുപത്രിയില്‍ ഓരോ തീരുമാനത്തിലും രോഗിക്കും കുടുംബത്തിനും മുന്‍ഗണന നല്‍കുന്ന രീതി തുടരുമെന്നും അദ്ദേഹം കൂട്ടിിച്ചേര്‍ത്തു.

പ്ലാനറ്റ് ട്രീ പ്രതിനിധികള്‍ നേരിട്ടെത്തി നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് അംഗീകാരം നല്‍കിയത്. രോഗികളുമായും ജീവനക്കാരുമായും നടത്തിയ അഭിമുഖങ്ങള്‍, ഫ്‌ലെക്‌സിബിള്‍ സന്ദര്‍ശന സമയം, മെഡിക്കല്‍ റെക്കോര്‍ഡുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്ന രീതി എന്നിവ സമിതി വിലയിരുത്തി.

ആഗോളതലത്തില്‍ 700-ലധികം ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ലാഭരഹിത സംഘടനയായ പ്ലാനറ്റ് ട്രീ, 45 വര്‍ഷത്തിലേറെയായി മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചികിത്സാ രീതികളെ ലോകവ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026