l o a d i n g

ഗൾഫ്

സൗദിയില്‍ മാനുവല്‍ കാര്‍ വാഷിംഗിന് തിരശ്ശീല വീഴുന്നു; ഇനി ഓട്ടോമാറ്റിക് യുഗം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 16, 2026

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ധന സ്റ്റേഷനുകളിലും സര്‍വ്വീസ് സെന്ററുകളിലും നിലവിലുള്ള കൈകൊണ്ടുള്ള (മാനുവല്‍) കാര്‍ വാഷിംഗ് രീതി നിര്‍ത്തലാക്കുന്നു. പകരം അത്യാധുനിക 'ഓട്ടോമാറ്റിക് കാര്‍ വാഷ്' സംവിധാനം നിര്‍ബന്ധമാക്കാന്‍ മുനിസിപ്പാലിറ്റികള്‍ നടപടി തുടങ്ങി. ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥിരം സമിതിയുടെ നിര്‍ദ്ദേശപ്രകാരം, നിലവിലെ ലൈസന്‍സ് കാലാവധി കഴിയുന്നതോടെ എല്ലാ സ്ഥാപനങ്ങളും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറണം.

ജലസ്രോതസ്സുകളുടെ ദുരുപയോഗം കുറയ്ക്കുക, ഊര്‍ജ്ജ ഉപഭോഗം നിയന്ത്രിക്കുക എന്നിവയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. വര്‍ഷം തോറും വലിയ തോതിലുള്ള ജലക്ഷാമം നേരിടുന്ന സൗദിയില്‍, ജലം പുനരുപയോഗം ചെയ്യാന്‍ കഴിയുന്ന ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് അധികൃതര്‍ കരുതുന്നു. കൂടാതെ, അഞ്ച് മിനിറ്റിനുള്ളില്‍ വാഹനം കഴുകി പുറത്തിറക്കാമെന്നത് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കും.

1920-കളില്‍ തുടങ്ങിയ പഴയകാല വാഷിംഗ് ശൈലിക്ക് അന്ത്യമാകുന്ന ഈ തീരുമാനത്തോട് പൊതുജനങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്.
സമയം ലാഭിക്കാം എന്നതും വാഹനത്തിനുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ വാഷിംഗ് പൂര്‍ത്തിയാക്കാം എന്നതുമാണ് ഓട്ടോമാറ്റിക് രീതിയെ ഇഷ്ടപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഓട്ടോമാറ്റിക് മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളില്‍ പോറലുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ചക്രങ്ങളുടെ ഉള്‍ഭാഗം പോലുള്ള ഇടങ്ങളില്‍ കൈകൊണ്ടു കഴുകുന്നതുപോലെ വൃത്തിയാകില്ലെന്നും മറുവിഭാഗം വാദിക്കുന്നു.

ചെറുകിട സംരംഭകര്‍ക്ക് ഓട്ടോമാറ്റിക് മെഷീനുകള്‍ സ്ഥാപിക്കുന്നതിലുണ്ടാകുന്ന ഭാരിച്ച ചിലവാണ് പ്രധാന വെല്ലുവിളിയായി വാഹന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും വരും വര്‍ഷങ്ങളില്‍ രാജ്യം മുഴുവന്‍ ഈ രീതിയിലേക്ക് മാറുന്നതോടെ ഇത്തരം മെഷീനുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ പൊതുസേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും നവീന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദി വിഷന്‍ 2030-ന്റെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026