കൊച്ചി: 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 10 ലക്ഷം എയര്‍ കണ്ടീഷണറുകള്‍ വിറ്റഴിച്ച് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഇതോടെ ഇന്ത്യന്‍ എസി വിപണിയിലെ തങ്ങളുടെ മുന്‍തൂക്കം കമ്പനി കൂടുതല്‍ ശക്തമാക്കി.
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേനല്‍ക്കാല വിപണിയായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. മികച്ച പ്രവര്‍ത്തനക്ഷമത, കാര്യക്ഷമമായ വിതരണ ശൃംഖല, പുതിയ ബി.ഇ.ഇ സ്റ്റാര്‍ റേറ്റഡ് മോഡലുകളുടെ നേരത്തെയുള്ള അവതരണം, ഐസിസി വേള്‍ഡ് കപ്പ് കാലയളവിലെ വിപണന തന്ത്രങ്ങള്‍ എന്നിവയാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.
ഈ നേട്ടം ഉപഭോക്താക്കള്‍ക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹോംഗ് ജൂ ജോണ്‍ പറഞ്ഞു. നവീകരണം, ഉല്‍പ്പന്നങ്ങളുടെ പ്രാദേശികവല്‍ക്കരണം, വിതരണ ശൃംഖല എന്നിവയില്‍ നിക്ഷേപം തുടരുന്നതിനൊപ്പം ശ്രീ സിറ്റിയിലെ നിര്‍മ്മാണ സൗകര്യം വിപുലീകരിച്ചുകൊണ്ട് 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയോടുള്ള പ്രതിബദ്ധത എല്‍ജി ആവര്‍ത്തിച്ചു. വിവിധ തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ 'എസന്‍ഷ്യല്‍ സീരീസ്' ഉള്‍പ്പെടെയുള്ള വിപുലമായ ശ്രേണിയും ഈ റെക്കോര്‍ഡ് നേട്ടത്തിന് കരുത്തായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News