l o a d i n g

ഗൾഫ്

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച; പാക് കരസേനാ മേധാവി ഇറാനില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 16, 2026

ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള നിര്‍ണ്ണായക നീക്കങ്ങളുമായി പാകിസ്താന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഇറാനിലെത്തി. കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദില്‍ നടന്ന ഒന്നാംഘട്ട ചര്‍ച്ചകള്‍ കരാറിലെത്താതെ പിരിഞ്ഞ പശ്ചാത്തലത്തിലാണ് ഉന്നതതല സൈനിക പ്രതിനിധി സംഘത്തോടൊപ്പം അസിം മുനീര്‍ ടെഹ്റാനിലെത്തിയത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സന്ദേശവുമായാണ് പാക് സംഘത്തിന്റെ സന്ദര്‍ശനം. ചര്‍ച്ചകളുടെ രണ്ടാം ഘട്ടം വീണ്ടും ഇസ്ലാമാബാദില്‍ തന്നെ നടത്തുന്നതിനെക്കുറിച്ച് ഇറാന്‍ അധികൃതരുമായി ഇവര്‍ ആശയവിനിമയം നടത്തും. മധ്യസ്ഥശ്രമങ്ങളില്‍ അസിം മുനീര്‍ വഹിക്കുന്ന പങ്കിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു. വരാനിരിക്കുന്ന രണ്ട് ദിവസങ്ങള്‍ നിര്‍ണ്ണായകമാണെന്നും ഇറാനുമായുള്ള സംഘര്‍ഷം അവസാനത്തോടടുക്കുകയാണെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ഇറാന്റെ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. അമേരിക്ക ഉപരോധം നീക്കിയില്ലെങ്കില്‍ റെഡ് സീ ഉള്‍പ്പെടെയുള്ള മേഖലകളിലെ വ്യാപാരങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് ഇറാന്റെ ജോയിന്റ് മിലിട്ടറി കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ അയ്യായിരത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഘര്‍ഷത്തിന് അയവുവരുത്താനുള്ള പാകിസ്താന്റെ ഈ നയതന്ത്ര നീക്കത്തെ ലോകം അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026