l o a d i n g

ഗൾഫ്

സാമ്പത്തിക കുരുക്ക് മുറുക്കി ഇറാനെ കീഴടക്കാന്‍ ട്രംപിന്റെ ശ്രമം; സൈനിക പോരാട്ടത്തിനു പകരം സാമ്പത്തിക യുദ്ധം, വിജയിക്കുമോ?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 16, 2026

വാഷിംഗ്ടണ്‍: ഇറാന്റെ സൈനിക ശക്തിയെ ആക്രമിച്ച് കീഴടക്കുന്നതിന് പകരം, രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ തന്ത്രവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഴ്ചകള്‍ നീണ്ട യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്കും അപ്പുറം, ഇറാന്റെ തുറമുഖങ്ങള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും മേല്‍ സമ്പൂര്‍ണ്ണ 'നാവിക ഉപരോധം' ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക യുദ്ധത്തിനാണ് വാഷിംഗ്ടണ്‍ തുടക്കമിട്ടിരിക്കുന്നത്.

ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണ്ണമായും തടയുകയും അവശ്യസാധനങ്ങളുടെ ഇറക്കുമതി അസാധ്യമാക്കുകയും ചെയ്യുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. ഇതുവഴി ഇറാന്റെ നാണയ മൂല്യം തകരുകയും ഭക്ഷ്യക്ഷാമം അടക്കമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമ്പോള്‍, ചര്‍ച്ചകള്‍ക്ക് ഇറാന്‍ വഴങ്ങുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടല്‍. ഹോര്‍മുസ് കടലിടുക്ക് വഴി ആഗോള വ്യാപാരം തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കത്തിന് അതേ ശൈലിയില്‍ തന്നെ മറുപടി നല്‍കാനാണ് അമേരിക്കയുടെ നീക്കം.

ഇറാന്റെ വ്യാപാരത്തിന്റെ 90 ശതമാനത്തിലധികം നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഉപരോധം ശക്തമായാല്‍ എണ്ണ ഉല്‍പ്പാദനം ആഴ്ചകള്‍ക്കുള്ളില്‍ നിലയ്ക്കും. പണപ്പെരുപ്പം കുതിച്ചുയരുകയും റിയാലിന്റെ മൂല്യം ഇടിയുകയും ചെയ്യും. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സാമ്പത്തിക ആഘാതം അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് ട്രംപിന്റെ കണക്കു കൂട്ടല്‍.

അമേരിക്കയുടെ ഈ നീക്കം വലിയ അപകടങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇറാന്‍ എണ്ണയുടെ പ്രധാന വാങ്ങലുകാരായ ചൈനയോ ഇന്ത്യയോ ഈ ഉപരോധം അവഗണിച്ച് കപ്പലുകള്‍ അയച്ചാല്‍ അത് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കാം. കൂടാതെ, ചെങ്കടല്‍ വഴിയുള്ള വ്യാപാരം തടസ്സപ്പെടുത്തി ഇറാന്‍ ഇതിന് തിരിച്ചടി നല്‍കാനും സാധ്യതയുണ്ട്.

ഈ സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ ഇറാന്റെ ആണവ-മിസൈല്‍ ശേഷികള്‍ക്ക് ദീര്‍ഘകാല നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. എന്നാല്‍ ഉപരോധം പരാജയപ്പെട്ടാല്‍ അമേരിക്കയ്ക്ക് മുന്നില്‍ മറ്റ് എന്ത് വഴികളാണ് ബാക്കിയുണ്ടാവുക എന്ന ചോദ്യം അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026