l o a d i n g

ബിസിനസ്

സൗദിയില്‍ ''ലുലു മിനിട്‌സ്': അതിവേഗ ഷോപ്പിംഗ് സേവനവുമായി ലുലു; എം.എ യൂസഫലി ഉദ്ഘാടനം നിര്‍വ്വഹിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 17, 2026

റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതുവേഗം പകര്‍ന്ന് ലുലു മിനിട്‌സ് 2.0 അവതരിപ്പിച്ചു. റിയാദ് മുറബ്ബയിലെ അവന്യൂസ് മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ആദ്യ ഡിജിറ്റല്‍ ഓര്‍ഡര്‍ സ്വീകരിച്ച് ലുലു മിനിട്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലുലു സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ള ലുലു മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സൗദി അറേബ്യയിലെ റിയാദ്, ദമ്മാം, ജിദ്ദ, ഹായില്‍, തബൂഖ്, യാമ്പു, ഖമീസ് മുഷെയ്ത്, തായിഫ്, അല്‍ അഹ്‌സ, ഹഫര്‍ അല്‍ ബതിന്‍, ജുബൈല്‍ അടക്കം പ്രധാന നഗരങ്ങളിലെല്ലാമായി 45 ലുലു സ്റ്റോറുകളാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നത്. ലുലു 2.0 യിലൂടെയുള്ള നവീകരിച്ച ആപ് - ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി ഡെലിവറി അടക്കമുള്ള സേവനങ്ങള്‍ ഇരട്ടി വേഗത്തില്‍ ലുലു മിനിട്‌സ് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യാനുസരണം ഡെലിവറി സമയം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ലുലു മിനിട്‌സ് നല്‍കുന്നുണ്ട്. നൂതന ഡിജിറ്റല്‍, എഐ റീട്ടെയില്‍ അപ്ഡേഷനോട് കൂടിയ ഷോപ്പിങ്ങ് സേവനമാണ് ലുലു ഉറപ്പാക്കുന്നത്.

ഉപഭോക്താകള്‍ക്ക് അതിവേഗത്തില്‍ വിരല്‍തുമ്പില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലുലു മിനിട്‌സ് എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. എഐ അടക്കമുള്ള സംവിധാനങ്ങളിലൂടെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഷോപ്പിങ്ങ് അനുഭവമാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ മികവോടെ ഏറ്റവും വേഗത്തിലുള്ള ഡിജിറ്റല്‍ റീട്ടെയില്‍ സേവനമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. എഐ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉല്‍പന്നങ്ങള്‍ നിര്‍ദ്ദേശിക്കുക, ഓട്ടോമേഷന്‍, കൂടുതല്‍ വേഗത്തിലുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിങ്, സുരക്ഷിതമായ പേയ്മെന്റ് തുടങ്ങി ഷോപ്പിങ്ങ് കൂടുതല്‍ മികച്ചതാക്കുകയാണ് ലുലു. മിനിറ്റുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ ലഭിക്കാനും ലുലു മിനിട്‌സ് സൗകര്യമൊരുക്കും. ഉപഭോക്തൃ സൗഹൃദമായ ഉപയോഗ രീതിയാണ് ലുലു മിനിട്‌സിന്റെ കരുത്ത്.

ലുലു മിനിട്‌സ് 2.0 സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ കൂപ്പണ്‍ ഓഫറുകളും വിലക്കിഴിവും ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ ലഭിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ 10 മുതല്‍ 200 റിയാല്‍ വരെ കിഴിവ് ലഭിക്കുന്നതാണ് ഓഫറുകള്‍. ഗിഫ്റ്റ് കാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒന്നിലധികം ഓര്‍ഡറുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026