l o a d i n g

സാംസ്കാരികം

സൈന തിയേറ്റര്‍ ടി.കെ. പരീക്കുട്ടി സ്മാരകമാക്കണം: 'നാടക്'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

കൊച്ചി: ദക്ഷിണേന്ത്യയിലേക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ ആദ്യമായി കൊണ്ടുവരികയും മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ടി.കെ. പരീക്കുട്ടിയുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മ്മിക്കണമെന്ന് കൊച്ചിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക്' കൊച്ചി മേഖല സമ്മേളനം ആവശ്യപ്പെട്ടു.

പരീക്കുട്ടി നിര്‍മ്മിച്ച സൈന തിയേറ്റര്‍ അദ്ദേഹത്തിന്റെ പേരില്‍ ചലച്ചിത്ര മ്യൂസിയം അടങ്ങുന്ന ടൂറിസം ഷോപ്പിംഗ് സെന്ററായി മാറ്റാന്‍ കൊച്ചി നഗരസഭ നടപടിയെടുക്കണം. സ്‌കൂള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നാടക പരിശീലന കളരികള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

പഞ്ചായത്ത് തല സാംസ്‌കാരിക കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെല്ലാനത്ത് ജോണ്‍ സ്മാരക കേന്ദ്രം സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊച്ചിന്‍ ബാബു പ്രസിഡന്റായി പതിനഞ്ചംഗ മേഖല കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

നാടക് മലപ്പുറം ജില്ലാ സെക്രട്ടറി സുധീര്‍ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ബാബു അധ്യക്ഷത വഹിച്ചു. ഷാബു കെ. മാധവന്‍, ഫ്രാന്‍സിസ് ഈരവേലില്‍, എ.എച്ച്. ഷാനവാസ്, ഭാസി പനയ്ക്കന്‍, വി.പി. സ്റ്റാലിന്‍, കെ.ആര്‍. ഷിജു രാജ്, അഡ്വ. കെ.എ. സലിം, അബ്ദുള്ള മട്ടാഞ്ചേരി, മീനരാജ് പള്ളുരുത്തി, ക്ലമന്റ് റോബര്‍ട്ട് ഫെര്‍ണാണ്ടസ്, ചിദംബരം, ഇന്ദു ജ്യോതിഷ്, കലാമണ്ഡലം ജയന്‍, ബ്രിട്ടോ വിന്‍സന്റ്, ആസിഫ് മട്ടാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026