l o a d i n g

ഗൾഫ്

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൈത്താങ്ങായി ഒ.ഐ.സി.സി മക്കയുടെ രക്തദാന ക്യാമ്പ്

Thumbnail

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനവും കരുതലുമേകാന്‍ ലക്ഷ്യമിട്ട് ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'ഹജ്ജ്-2026: അതിഥികള്‍ക്കൊപ്പം കരുതലോടെ' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് ഏപ്രില്‍ 23-ന് മക്കയിലെ കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റിയില്‍ വെച്ചാണ് നടന്നത്.

ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഓരോ വര്‍ഷവും സന്നദ്ധസേവന രംഗത്ത് സജീവമായ ഒ.ഐ.സി.സി, ഇത്തവണത്തെ വളന്റിയര്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ഒ.ഐ.സി.സി പ്രസിഡന്റ് നൗഷാദ് പെരുന്തലൂര്‍, ജനറല്‍ സെക്രട്ടറി സലിം കണ്ണനാകുഴി, വൈസ് പ്രസിഡന്റ് ഹബീബ് കോഴിക്കോട്, സെക്രട്ടറി മുബഷിര്‍ അരീക്കോട്, മെഡിക്കല്‍ വിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബ്ലഡ് ബാങ്ക് തലവന്‍ ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ മല്‍കി, കോര്‍ഡിനേറ്റര്‍മാരായ ജംഷാദ് പി.കെ, മുഹമ്മദ് അല്‍ ഷെയ്ഖ് തുടങ്ങിയവര്‍ ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്ക് സഹായം നല്‍കി. ഒ.ഐ.സി.സി നടത്തുന്ന ഉദാത്തമായ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരസൂചകമായി കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി അധികൃതര്‍ സംഘടനയ്ക്ക് പ്രശസ്തിപത്രം കൈമാറി.

Latest News

ഗസ്സ യുദ്ധത്തിന് ശേഷം ഫലസ്തീനില്‍ ആദ്യ വോട്ടെടുപ്പ്; വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജനങ്ങള്‍ പോളിംഗ് ബൂത്തില്‍
ഗസ്സ യുദ്ധത്തിന് ശേഷം ഫലസ്തീനില്‍ ആദ്യ വോട്ടെടുപ്പ്; വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജനങ്ങള്‍ പോളിംഗ് ബൂത്തില്‍
April 25, 2026
സൗദി അറേബ്യയില്‍ പകര്‍ത്തിയ ആദ്യ ചിത്രം; ചരിത്രത്തിലേക്ക് വെളിച്ചം വീശി 1861-ലെ ആ ഫോട്ടോ
സൗദി അറേബ്യയില്‍ പകര്‍ത്തിയ ആദ്യ ചിത്രം; ചരിത്രത്തിലേക്ക് വെളിച്ചം വീശി 1861-ലെ ആ ഫോട്ടോ
April 25, 2026
വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കി 'അസ്പയര്‍ 2.0' റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു
വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കി 'അസ്പയര്‍ 2.0' റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു
April 25, 2026
ആന്ത്രോത്ത് ജമാഅത്ത് പള്ളി മുന്‍ ഖത്തീബ് നിര്യാതനായി
ആന്ത്രോത്ത് ജമാഅത്ത് പള്ളി മുന്‍ ഖത്തീബ് നിര്യാതനായി
April 25, 2026
 യൂത്ത് ഇന്ത്യയും യൂത്ത് ക്ലബ്ബും സംയുക്തമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷാ പരിശീലനവും സംഘടിപ്പിച്ചു
യൂത്ത് ഇന്ത്യയും യൂത്ത് ക്ലബ്ബും സംയുക്തമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷാ പരിശീലനവും സംഘടിപ്പിച്ചു
April 25, 2026
മലയാളി ഹജ്ജ് തീര്‍ഥാടകന്‍ മക്കയില്‍ മരിച്ചു
മലയാളി ഹജ്ജ് തീര്‍ഥാടകന്‍ മക്കയില്‍ മരിച്ചു
April 25, 2026
ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പുതിയ ആപ്പ്: അതിവേഗ വിനിമയത്തിനായി 'ഇന്‍സ്റ്റന്റ്‌സ്' വരുന്നു
ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പുതിയ ആപ്പ്: അതിവേഗ വിനിമയത്തിനായി 'ഇന്‍സ്റ്റന്റ്‌സ്' വരുന്നു
April 25, 2026
ലഹരിക്കെതിരെ ജി.സി.സി രാജ്യങ്ങള്‍ ഒന്നിക്കുന്നു: കര്‍ശന നിയമങ്ങളുമായി പുതിയ മാര്‍ഗ്ഗരേഖ
ലഹരിക്കെതിരെ ജി.സി.സി രാജ്യങ്ങള്‍ ഒന്നിക്കുന്നു: കര്‍ശന നിയമങ്ങളുമായി പുതിയ മാര്‍ഗ്ഗരേഖ
April 25, 2026
മൊറോക്കന്‍ സയാമീസ് ഇരട്ടകള്‍ റിയാദില്‍, ആരോഗ്യനില പഠിക്കുന്നു
മൊറോക്കന്‍ സയാമീസ് ഇരട്ടകള്‍ റിയാദില്‍, ആരോഗ്യനില പഠിക്കുന്നു
April 25, 2026
മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ രണ്ടുപേരെ ഖസീമില്‍  സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ രണ്ടുപേരെ ഖസീമില്‍ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
April 25, 2026