l o a d i n g

ബിസിനസ്

സൗദിയില്‍ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിന് തുടക്കം; ഉദ്ഘാടനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍

Thumbnail

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'വേള്‍ഡ് ഫുഡ് ഫെസ്റ്റിന്' ആവേശകരമായ തുടക്കം. റിയാദ് മുറബ്ബയിലെ അവന്യൂ മാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഫുഡ് ഫെസ്റ്റ് പ്രമേയത്തില്‍ തയ്യാറാക്കിയ 40 മീറ്റര്‍ നീളമുള്ള ഭീമന്‍ കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടനം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ഫ്‌ലാഷ് മോബ്, ചെണ്ടമേളം, വിവിധ സാംസ്‌കാരിക നൃത്ത പരിപാടികള്‍ എന്നിവ അരങ്ങേറി. തുടര്‍ന്ന് ഫെസ്റ്റ് വേദിയിലെ പ്രദര്‍ശന കേന്ദ്രങ്ങളും ലൈവ് സാമ്പിളിംഗ് കൗണ്ടറുകളും ധ്യാന്‍ ശ്രീനിവാസന്‍ സന്ദര്‍ശിച്ചു. ചടങ്ങില്‍ ബിരിയാണി ചലഞ്ച് വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു.

ലോകത്തിന്റെ വിവിധ കോണുകളിലെ രുചികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഫെസ്റ്റ് മെയ് 5 വരെ നീണ്ടുനില്‍ക്കും. ഓരോ രണ്ട് ദിവസം കൂടുമ്പോഴും വ്യത്യസ്ത രാജ്യങ്ങളുടെ ഭക്ഷണസംസ്‌കാരങ്ങള്‍ പരിചയപ്പെടുത്തുന്ന രീതിയിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്. ടേസ്റ്റ് ഓഫ് സൗദി, ടേസ്റ്റ് ഓഫ് ഇന്ത്യ, ടേസ്റ്റ് ഓഫ് അറേബ്യ, ടേസ്റ്റ് ഓഫ് ഏഷ്യ, ടേസ്റ്റ് ഓഫ് ഇറ്റലി, ടേസ്റ്റ് ഓഫ് കോണ്ടിനെന്റല്‍, ഹെല്‍ത്തി ബൈറ്റ്‌സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

അഞ്ച് റിയാലിന് ബിരിയാണി മുതല്‍ ടെക് ഡീലുകള്‍ വരെ ഫെസ്റ്റിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പാചക മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് 10,000 റിയാല്‍ വരെ വിലമതിക്കുന്ന സമ്മാനങ്ങളാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി വിനോദ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് ലുലു മിനിറ്റ്സ് (LuLu Minutes) ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴി ഫെസ്റ്റിലെ മികച്ച ഓഫറുകള്‍ സ്വന്തമാക്കാനും അവസരമുണ്ട്. സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഫെസ്റ്റ് ഓഫറുകള്‍ ലഭ്യമാണ്.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News