റിയാദ്: 43 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി. കാസിമിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം അഫ്ലാജില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു.
അഫ്ലാജില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുല്‍ സലാം, പ്രസിഡന്റ് രാമകൃഷ്ണന്‍ കൂവോട്, ട്രഷറര്‍ ജയന്‍ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ട്രഷറര്‍ പ്രജു മുടക്കയില്‍, ജോയിന്റ് സെക്രട്ടറിമാരായ രമേശ് മുടക്കയില്‍, സാമുവല്‍ കെ.ജെ, ജോയിന്റ് ട്രഷറര്‍ ബിജു വി.ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, സതീശ് എന്‍ എന്നിവരും അഫ്ലാജ് യൂണിറ്റിലെ മറ്റ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
നാല് പതിറ്റാണ്ടിലേറെ നീണ്ട അഫ്ലാജിലെ പ്രവാസം കാസിമിനെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കിയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങള്‍ ചേര്‍ന്ന് കാസിമിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും പി.വി. കാസിം നന്ദിയും പറഞ്ഞു.
Related News