സബിയ: നീണ്ട മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം അരിമ്പ്ര സ്വദേശി അബ്ദുറസാഖിന് സബിയ കെ.എം.സി.സി യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ കെ.എം.സി.സിയുടെ സ്‌നേഹോപഹാരം അദ്ദേഹത്തിന് കൈമാറി.
സബിയ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ശിഷ്ടകാലം സമുദായത്തിനും പ്രസ്ഥാനത്തിനും വേണ്ടി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും, കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയട്ടെയെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു. സബിയ കെ.എം.സി.സി ട്രഷറര്‍ കബീര്‍ പൂക്കോട്ടൂര്‍, സമീര്‍ ബാബു അമ്പലപ്പാറ, ശിഹാബ് കുന്നുംപുറം തുടങ്ങിയവര്‍ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചു.
Related News