l o a d i n g

ഗൾഫ്

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് സൗത്ത് സോണ്‍ മീറ്റ് ആലപ്പുഴയില്‍ നടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 27, 2026

ആലപ്പുഴ: ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ സൗത്ത് സോണ്‍ മീറ്റ് ആലപ്പുഴയില്‍ നടന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ആനുവല്‍ മീറ്റിന് ശേഷമുള്ള വിലയിരുത്തല്‍ യോഗത്തിലാണ് വിവിധ സോണുകളില്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായിട്ടാണ് സൗത്ത് സോണ്‍ മീറ്റ് ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ചത്.

സൗത്ത് സോണിന് പുറമെ മറ്റു സോണുകളില്‍ നിന്നുള്ള മാസ്റ്റേഴ്‌സും പങ്കെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സത്താര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബ് ഡയറക്ടര്‍ അബ്ദുന്നസിറിനെയും കുടുംബത്തെയും, ക്ലബ്ബ് സീനിയര്‍ മാസ്റ്ററും വയനാട് ക്ലബ്ബ് പ്രസിഡന്റുമായ ബഷീര്‍ മാസ്റ്ററെയും ആദരിച്ചു.

പാതിരാമണലില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് ചെയര്‍മാന്‍ അബ്ദുന്നസിര്‍ മാസ്റ്റേഴ്‌സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഏതൊരു കാര്യത്തിലും അല്ലാഹുവിന്റെ നന്മയുണ്ടെന്നും മറ്റുള്ളവരെ ചേര്‍ത്തുപിടിക്കാനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരു ഒഫീഷ്യല്‍ മീറ്റിംഗില്‍ നിന്നും വ്യത്യസ്തമായി വിവിധ സോണുകളില്‍ നിന്നുള്ള മാസ്റ്റേഴ്‌സുമായി ആശയവിനിമയം നടത്താനും പ്രകൃതിഭംഗി ആസ്വദിക്കാനും ഈ ഒത്തുചേരല്‍ സഹായിച്ചുവെന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ലൈലാ വണ്ടൂര്‍ പറഞ്ഞു. ക്ലബ്ബിലെ ആദ്യകാല അംഗങ്ങള്‍ മുതല്‍ ഏറ്റവും പുതിയ മാസ്റ്റേഴ്‌സ് വരെ കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്തു. ക്വിസ് പ്രോഗ്രാമും ഗാനാലാപനവും മീറ്റിന് മാറ്റുകൂട്ടി. അടുത്ത സോണ്‍ മീറ്റിനായുള്ള കാത്തിരിപ്പോടെയാണ് അംഗങ്ങള്‍ പിരിഞ്ഞത്.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026