l o a d i n g

ഗൾഫ്

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 27, 2026

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഷറഫിയയുടെ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ നിലമ്പൂര്‍ (പ്രസിഡന്റ്), ജരീര്‍ വേങ്ങര (ജനറല്‍ സെക്രട്ടറി), ഷക്കീല്‍ ബാബു (ട്രഷറര്‍), അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, സലാഹ് കാരാടന്‍, ജൈസല്‍ അബ്ദുറഹ്‌മാന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ സി മന്‍സൂര്‍, ടി പി അബ്ദുസ്സലാം, അന്‍വര്‍ കടലുണ്ടി (സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. ഷാനവാസ് ബാബു (ദഅ്'വ), മന്‍സൂര്‍ പൊന്നാനി (വെളിച്ചം), ജമാല്‍ ഇസ്മായില്‍ (റിസോഴ്‌സ് മാനേജ്മന്റ്), അബ്ദുല്‍ ഗനി (റിലീഫ്), ഉമ്മര്‍ കോയ ബേപ്പൂര്‍ (അല്‍ ഹുദാ മദ്‌റസ), മുബാറക് അരീക്കാട് (മെമ്പര്‍ഷിപ്പ്), നസീഫ് അക്രം എടവണ്ണ (ഇവെന്റ്‌സ്), മുഹമ്മദ് അന്‍സാരി (വളന്റിയര്‍), അബ്ദുല്‍ ഗഫൂര്‍ അടുക്കത്ത് (മെയ്ന്റനന്‍സ്), ഉസ്മാന്‍ കോയ (പിക്നിക് & സിയാറ), അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍ (ടാലെന്റ്‌റ് ടീന്‍സ് & ബാലവേദി), പി. സി ശിഹാബ് (ടാലെന്റ്‌റ് ടീന്‍സ് ഫുട്‌ബോള്‍ അക്കാദമി), ഷമീര്‍ വീരാന്‍ (ഓള്‍ ഇന്ത്യ ഇസ്ലാഹി സെന്റര്‍) പ്രിന്‍സാദ് പാറായി (മീഡിയ, പബ്ലിക്കേഷന്‍) മൊയ്ദു വലിയകത്ത് (എംപ്ലോയ്മെന്റ് & കരിയര്‍ ഗൈഡന്‍സ്), അബ്ദുല്‍ റഷാദ് കരുമാറ (ക്വാളിറ്റി മാനേജ്മന്റ്) എന്നിവരാണ് വകുപ്പ് കണ്‍വീനര്‍മാര്‍.

പ്രവാസ ലോകത്തെ പ്രഥമ കൂട്ടായ്മകളില്‍ ഒന്നായ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ കര്‍മ്മ പഥത്തില്‍ നാലര പതിറ്റാണ്ടിനോട് അടുക്കുന്ന വേളയില്‍, നവ കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും, പ്രവാസികള്‍ക്ക് ദിശാബോധം നല്‍കാനും പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചവര്‍ പറഞ്ഞു.

മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്റെ നേതൃത്വത്തില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ ഷക്കീല്‍ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും സലാഹ് കാരാടന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പിന്നീട് നടന്ന പ്രവത്തക സമിതി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്. തെരഞ്ഞടുപ്പ് പ്രക്രിയക്ക് റിട്ടേണിംഗ് ഓഫീസര്‍മാരായ ബഷീര്‍ വള്ളിക്കുന്ന്, എഞ്ചിനീയര്‍ വി കെ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: ഹംസ നിലമ്പൂര്‍, ജരീര്‍ വേങ്ങര, ഷക്കീല്‍ ബാബു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026