l o a d i n g

ഗൾഫ്

ഹാജിമാരുടെ ആരോഗ്യ പരിപാലനം: സിജി ഇന്റര്‍നാഷണല്‍ വുമണ്‍ കളക്ടീവ് വെബിനാര്‍ നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി എത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയും മുന്‍കരുതലുകളും ചര്‍ച്ച ചെയ്യുന്നതിനായി സിജി ഇന്റര്‍നാഷണല്‍ വുമണ്‍ കളക്ടീവ് (CIGI International Women Collective) വെബിനാര്‍ സംഘടിപ്പിക്കുന്നു. 'ഹാജിമാരുടെ ആരോഗ്യ പരിപാലനം - ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' എന്ന വിഷയത്തില്‍ നാളെ (ഏപ്രില്‍ 29 ബുധനാഴ്ച) ആണ് വെബിനാര്‍ നടക്കുക.

നാട്ടില്‍നിന്നും വിദേശത്തുനിന്നുമായി എത്തുന്ന ഹാജിമാരുടെ ആത്മീയവും ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഹജ്ജ് വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ചടങ്ങില്‍ വിശദീകരിക്കും.

സിജി ജിദ്ദ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും ജിദ്ദ ഫാക്കല്‍റ്റി ഓഫ് മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് ഫൈസല്‍ സി.കെ, ഗ്ലോബ് വിന്‍ ലോജിസ്റ്റിക്‌സ് കൊമേഴ്‌സ്യല്‍ മാനേജര്‍ ഉമറുല്‍ ഫാറൂഖ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കും.

സൗദി സമയം വൈകുന്നേരം 5.00-നും യുഎഇ സമയം 6.00-നും ഇന്ത്യയില്‍ രാത്രി 7.30-നുമാണ് വെബിനാര്‍ ആരംഭിക്കുന്നത്. സൂം പ്ലാറ്റ്ഫോം വഴിയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സൂം മീറ്റിംഗ് വിവരങ്ങള്‍: https://us02web.zoom.us/j/85458117405?pwd=M61cNuz1XLc60nPHioSr57aIj7l8bH.1

Meeting ID: 854 8511 7406, Passcode: ICWC

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പ്രവാസികള്‍ക്കും ഈ വെബിനാറില്‍ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി സിജിയുടെ വാട്‌സാപ്പ് കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാകാവുന്നതാണ്.
https://chat.whatsapp.com/HTIfCy6IGkX16ngMglanjK

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026