l o a d i n g

ഗൾഫ്

യുദ്ധത്തിന്റെ മറവില്‍ ഷിയാ വിശ്വാസം മഹത്വവല്‍ക്കരിക്കുന്നത് കരുതിയിരിക്കണമെന്ന് അഹ്‌മദ് അനസ് മൗലവി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2026

ജിദ്ദ: നിലവിലെ യുദ്ധസാഹചര്യങ്ങളെ മുന്‍നിര്‍ത്തി അറബ് രാഷ്ട്രങ്ങളെ മോശമായി ചിത്രീകരിക്കുകയും ഷിയാ വിശ്വാസങ്ങളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവണത വിശ്വാസികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ഇസ്ലാഹീ പണ്ഡിതന്‍ അഹ്‌മദ് അനസ് മൗലവി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ഫിത്നകളുടെ കാലത്തെ വിശ്വാസിയുടെ നിലപാട്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇറാന്‍ ആക്രമിക്കപ്പെട്ടതിനാല്‍ അവര്‍ മര്‍ദിതരാണെന്നും അതിനാല്‍ അവരെ പിന്തുണയ്ക്കണമെന്നുമാണ് ചിലരുടെ വാദം. എന്നാല്‍ ഈ ആക്രമണത്തിന്റെ പേരില്‍ അയല്‍പക്കത്തുള്ള അറബ് രാഷ്ട്രങ്ങളെ പ്രകോപനമില്ലാതെ ആക്രമിക്കുന്ന ഇറാന്‍, ഒരേസമയം മര്‍ദിതനും മര്‍ദകനുമാവുകയാണ്. മക്കയും മദീനയുമടക്കം കീഴടക്കുമെന്നും പ്രവാചക അനുയായികളായ അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നിവരെ അധിക്ഷേപിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ച ഇക്കൂട്ടര്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം അറബ് രാഷ്ട്രങ്ങളെ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ ജനതയോട് സ്‌നേഹം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇറാന്‍, യുദ്ധം നിര്‍ത്താന്‍ ഫലസ്തീന്‍ വിഷയം ഒരു ഉപാധിയായി പോലും മുന്നോട്ടുവെച്ചിട്ടില്ലെന്ന് നാം തിരിച്ചറിയണം. ഇറാക്കില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാവ സര്‍ക്കാരിനെ നയിക്കുന്നത് ഷിയാക്കളാണെന്ന വസ്തുത സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ മറക്കുന്നു. രാജ്യങ്ങളില്‍ ആഭ്യന്തര കലാപമുണ്ടാക്കി അവയെ നശിപ്പിക്കുക എന്ന സാമ്രാജ്യത്വ തന്ത്രത്തിന് ഇറാന്‍ ഇന്ന് ചൂട്ടുപിടിക്കുകയാണ്. വിവേകത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അറബ് ഭരണാധികാരികളുടെ തണലില്‍ നിന്നുകൊണ്ടാണ് പലരും ഷിയാഇസത്തെ മഹത്വവല്‍ക്കരിക്കുന്നത്.

ചരിത്രപരമായി പേര്‍ഷ്യന്‍ ജനതയിലൂടെ ഉണ്ടായ മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഷിയാ വിശ്വാസമാണ് മികച്ചതെന്ന് പ്രചരിപ്പിക്കുന്നതില്‍ വസ്തുതയില്ല. 1501 വരെ സുന്നി ഭരണത്തിന് കീഴിലായിരുന്ന കാലത്താണ് ഇറാനില്‍ പുരോഗതികളുണ്ടായത്. ഷിയാക്കള്‍ ഭരണം പിടിച്ചതോടെ അവിടുത്തെ പ്രമുഖരായ പണ്ഡിതരും പ്രതിഭകളും നാടുവിടുകയാണുണ്ടായത്. ഇന്നും ലോകം പുരോഗതിക്കും തൊഴിലിനുമായി ആശ്രയിക്കുന്നത് അറബ് നാടുകളെയാണ്. രാഷ്ട്രീയ വിഷയങ്ങളുടെ മറവില്‍ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്ന് വഴിതെറ്റിക്കാനുള്ള ശ്രമങ്ങളില്‍ വീണുപോകരുതെന്നും വസ്തുതകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.

പ്രഭാഷണത്തിന് ശേഷം ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് മൗലവി മറുപടി നല്‍കി. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026