l o a d i n g

ഗൾഫ്

ഹജ്ജ് സീസണ്‍ ആവേശം; സൗദിയില്‍ ഹോട്ടല്‍ മേഖലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 2, 2026

റിയാദ്: ഹജ്ജ് തീര്‍ത്ഥാടന സീസണിന് തുടക്കമായതോടെ സൗദി അറേബ്യയിലെ ഹോട്ടല്‍ മേഖലയിലെ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം. ഏപ്രില്‍ 25-ന് അവസാനിച്ച വാരത്തില്‍ ഹോട്ടല്‍ മേഖലയിലെ വരുമാനം 40.3 ശതമാനം വര്‍ധിച്ച് 331.9 ദശലക്ഷം റിയാലിലെത്തി (ഏകദേശം 3.2 ബില്യണ്‍ ഡോളര്‍). സൗദി സെന്‍ട്രല്‍ ബാങ്ക് (SAMA) പുറത്തുവിട്ട ഏറ്റവും പുതിയ പോയിന്റ് ഓഫ് സെയില്‍ (POS) കണക്കുകളിലാണ് ഈ വിവരമുള്ളത്.

ഏപ്രില്‍ പകുതിയോടെ പാകിസ്ഥാന്‍, ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയത് വിപണിയില്‍ പ്രതിഫലിച്ചു. ഹജ്ജിന്റെ പ്രധാന കേന്ദ്രമായ മക്കയില്‍ മാത്രം ഇക്കാലയളവില്‍ ചെലവിടല്‍ 28.5 ശതമാനം വര്‍ധിച്ചു. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സുരക്ഷാ-പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹോട്ടല്‍ മേഖലയിലെ ഇടപാടുകളുടെ എണ്ണം 20.9 ശതമാനം വര്‍ധിച്ച് 8,59,000 ആയി. വിമാന ടിക്കറ്റ് ഇനത്തിലുള്ള ചെലവ് 4.6 ശതമാനം വര്‍ധിച്ച് 43.2 ദശലക്ഷം റിയാലായി. ഭക്ഷണ-പാനീയ മേഖലയില്‍ 1.9 ബില്യണ്‍ റിയാലിന്റെ ഇടപാടുകള്‍ നടന്നു. മുന്‍ വാരത്തെ അപേക്ഷിച്ച് ഇതില്‍ 4.8 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും ആകെ ഇടപാടുകളില്‍ സിംഹഭാഗവും ഈ മേഖലയിലാണ്. റെസ്റ്റോറന്റ്, കഫേ മേഖലകളില്‍ 1.61 ബില്യണ്‍ റിയാലിന്റെ ഇടപാടുകള്‍ നടന്നു.

തലസ്ഥാനമായ റിയാദിലാണ് ഏറ്റവും കൂടുതല്‍ പണമിടപാടുകള്‍ നടന്നത് (4.26 ബില്യണ്‍ റിയാല്‍). ജിദ്ദയില്‍ 1.68 ബില്യണ്‍ റിയാലിന്റെയും ദമ്മാമില്‍ 630.4 ദശലക്ഷം റിയാലിന്റെയും ഡിജിറ്റല്‍ ഇടപാടുകള്‍ രേഖപ്പെടുത്തി.

സൗദി വിഷന്‍ 2030-ന്റെ ഭാഗമായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമായി റീട്ടെയില്‍ മേഖലയ്ക്ക് പുറമെ ചെറുകിട നഗരങ്ങളിലേക്കും സര്‍വീസ് സെക്ടറുകളിലേക്കും പി.ഒ.എസ് (ജഛട) സംവിധാനം വ്യാപിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026