l o a d i n g

കേരള

വ്യക്തികള്‍ തമ്മിലുള്ള ഗുസ്തിയല്ല രാഷ്ട്രീയം; അന്‍വറിന് മറുപടിയുമായി മുഹമ്മദ് റിയാസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 2, 2026

കോഴിക്കോട്: രാഷ്ട്രീയം എന്നത് വ്യക്തികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്നും മറിച്ച് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പി.വി. അന്‍വറിന്റെ പ്രസ്താവനകളെ ജനങ്ങള്‍ വിലയിരുത്തുമെന്നും വ്യക്തിപരമായ ആക്ഷേപങ്ങളേക്കാള്‍ രാഷ്ട്രീയ ബോധത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മനുഷ്യന്‍ എന്ന നിലയില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ വേദന തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് വിഷമമില്ല. വൈകാരികതയ്ക്ക് അപ്പുറം ഉയര്‍ന്ന രാഷ്ട്രീയ ബോധമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്,' മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും മികച്ച രീതിയിലുള്ള തുടര്‍ഭരണം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബേപ്പൂര്‍ മണ്ഡലത്തിലെ തന്റെ വിജയത്തെക്കുറിച്ച് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബേപ്പൂരില്‍ ഇത്തവണ 85,000-ല്‍ അധികം വോട്ടുകള്‍ നേടുമെന്നും അവിടുത്തെ ജനങ്ങള്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേപ്പൂരില്‍ മുഹമ്മദ് റിയാസ് തോറ്റാല്‍ താന്‍ തല മൊട്ടയടിച്ച് കോഴിക്കോട് അങ്ങാടിയിലൂടെ നടക്കുമെന്ന് പി.വി. അന്‍വര്‍ നേരത്തെ വെല്ലുവിളിച്ചിരുന്നു. റിയാസ് ഇതിന് തയ്യാറാണോ എന്നായിരുന്നു അന്‍വറിന്റെ ചോദ്യം. എന്നാല്‍ പിന്നീട്, റിയാസ് ബെറ്റിന് വരികയാണെങ്കില്‍ താന്‍ മൊട്ടയടിച്ച് കമ്മലിടുമെന്ന് പറഞ്ഞ് അന്‍വര്‍ പ്രസ്താവന തിരുത്തുകയും ചെയ്തിരുന്നു. ഈ വെല്ലുവിളികളോടുള്ള പ്രതികരണമായാണ് രാഷ്ട്രീയം ആശയപ്പോരാട്ടമാണെന്ന് മന്ത്രി വ്യക്തമാക്കിയത്.

Latest News

സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026