l o a d i n g

ബിസിനസ്

ദുബായ് മെട്രോ ബ്ലൂ ലൈന്‍ തുരങ്ക നിര്‍മ്മാണം ആരംഭിച്ചു; 14 സ്റ്റേഷനുകള്‍, 30 കിലോമീറ്റര്‍, ചെലവ് 20.5 ബില്യണ്‍ ദിര്‍ഹം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 3, 2026

ദുബായ്: ദുബായുടെ അടിസ്ഥാന സൗകര്യ വികസന കുതിപ്പിന് പുതിയ വേഗത പകര്‍ന്ന് ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ തുരങ്ക നിര്‍മ്മാണത്തിന് തുടക്കമായി. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 20.5 ബില്യണ്‍ ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

'അല്‍ വുഗൈഷ' എന്ന് പേരിട്ടിട്ടുള്ള കൂറ്റന്‍ ടണല്‍ ബോറിംഗ് മെഷീന്റെ പ്രവര്‍ത്തനത്തിന് ഷെയ്ഖ് മുഹമ്മദ് സിഗ്‌നല്‍ നല്‍കി. 163 മീറ്റര്‍ നീളവും 2,000 ടണ്ണിലധികം ഭാരവുമുള്ള ഈ യന്ത്രം ഉപയോഗിച്ച് ഭൂമിക്കടിയിലൂടെയുള്ള തുരങ്ക നിര്‍മ്മാണം ഇനി വേഗത്തില്‍ നടക്കും. പ്രതിദിനം ശരാശരി 13 മുതല്‍ 17 മീറ്റര്‍ വരെ തുരങ്കം നിര്‍മ്മിക്കാന്‍ ഇതിന് ശേഷിയുണ്ട്.

മൊത്തം 30 കിലോമീറ്റര്‍ നീളമുള്ള ബ്ലൂ ലൈനില്‍ 14 സ്റ്റേഷനുകളാണുള്ളത്. പത്തു ലക്ഷത്തോളം വരുന്ന താമസക്കാര്‍ക്ക് ഈ പാത നേരിട്ട് പ്രയോജനം ചെയ്യും. നഗരത്തിലെ ഗതാഗതക്കുരുക്ക് 20 ശതമാനത്തോളം കുറയ്ക്കാന്‍ ഈ പുതിയ ലൈന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ദുബായ് ക്രീക്ക് ഹാര്‍ബര്‍, ഫെസ്റ്റിവല്‍ സിറ്റി, ഇന്റര്‍നാഷണല്‍ സിറ്റി, അല്‍ റഷീദിയ, അല്‍ വര്‍ഖ, മിര്‍ദിഫ്, ദുബായ് സിലിക്കണ്‍ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബ്ലൂ ലൈന്‍ വലിയ ആശ്വാസമാകും. 2029 സെപ്റ്റംബര്‍ 9-ഓടെ പദ്ധതി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പതിനായിരത്തോളം എന്‍ജിനീയര്‍മാരും തൊഴിലാളികളും പദ്ധതിക്കായി പ്രവര്‍ത്തിക്കും.

2040-ഓടെ ഈ പദ്ധതിയിലൂടെ 56.5 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യാത്രാസമയം ലാഭിക്കുന്നതിലൂടെയും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിലൂടെയുമാണിത്.

ഗതാഗത മേഖലയിലെ നിക്ഷേപം ദുബായുടെ ആഗോള മത്സരശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 'ദുബായില്‍ വിശ്വസിക്കുന്നവര്‍ ഭാവിയിലാണ് വിശ്വസിക്കുന്നത്. ലോകത്തിലെ ഏറ്റവും ഭാവി സജ്ജമായ നഗരമാണ് ദുബായ്,' അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ബ്ലൂ ലൈനിന് പുറമെ 34 ബില്യണ്‍ ദിര്‍ഹം ചെലവില്‍ 'ഗോള്‍ഡ് ലൈന്‍' പദ്ധതിയും ദുബായ് ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ റെഡ്, ഗ്രീന്‍, റൂട്ട് 2020 എന്നീ ലൈനുകളിലായി 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ശൃംഖലയാണ് ദുബായിലുള്ളത്. ബ്ലൂ ലൈന്‍ കൂടി എത്തുന്നതോടെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കൂടുതല്‍ പ്രദേശങ്ങളെ മെട്രോ വഴി ബന്ധിപ്പിക്കാന്‍ സാധിക്കും.

ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദിനോട് വിശദീകരിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബ്ലൂ ലൈന്‍ പദ്ധതിയില്‍ ഉപയോഗിക്കുന്നുണ്ട്.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026