l o a d i n g

ഗൾഫ്

പച്ച ലഡുവും പച്ച പായസവുമായി ജിദ്ദ തിരൂര്‍ കെ.എം.സി.സിയുടെ വിജയാഘോഷം

Thumbnail

ജിദ്ദ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീനും മറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും നേടിയ ഐതിഹാസിക വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജിദ്ദ തിരൂര്‍ നിയോജക മണ്ഡലം കെ.എം.സി.സി വിജയാഘോഷം സംഘടിപ്പിച്ചു.

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് യാസീദ് എ.പി, മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് എം.പി മുസ്തഫയ്ക്ക് 'പച്ച ലഡു' നല്‍കി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പണാധിപത്യത്തിലൂടെ തിരൂരിനെ കൈവശപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഈ ഭൂരിപക്ഷ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരൂരിന്റെ വികസന ദൗത്യത്തിന് നേതൃത്വം നല്‍കുന്ന പ്രിയ നേതാവിനെ വിശ്വാസത്തോടെ പിന്തുണച്ച വോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. യു.ഡി.എഫിന്റെ ഈ വന്‍ വിജയം പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് സജാ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പച്ച ലഡുവിനും പച്ച പായസത്തിനും പുറമെ മധുരപലഹാരങ്ങളും വിതരണം ചെയ്തു. മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ റിയാസ് മുഹമ്മദ് കാസിം (ജനറല്‍ സെക്രട്ടറി), റിഷാദ് എം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അലി അക്ബര്‍ കെ.കെ, അന്‍വര്‍ കായല്‍മടത്തില്‍ (വൈസ് പ്രസിഡന്റുമാര്‍), ശരീഫ് പി (സെക്രട്ടറി), മുഹമ്മദ് യാസീന്‍ ഇ.പി, അബ്ദുല്‍ റഹീം കെ, ഫാസിദ് കെ.എ, ഹനീഫ എം.പി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026