ജിദ്ദ- സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഫോണില്‍ ബന്ധപ്പെട്ടു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ പ്രകോപനപരമായ ആക്രമണങ്ങളെ കിരീടാവകാശി ശക്തമായി അപലപിച്ചു. യുഎഇയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സൗദി അറേബ്യയുടെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ചര്‍ച്ച ചെയ്ത ഇരു നേതാക്കളും, പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള വഴികളെക്കുറിച്ചും ആശയവിനിമയം നടത്തി.
Related News