l o a d i n g

ഇന്ത്യ

സര്‍ക്കാരുണ്ടാക്കാന്‍ ഡി.എം.കെയുടെ പിന്തുണ തേടി അണ്ണാ ഡി.എം.കെ, തമിഴ്‌നാട്ടില്‍ നാടകീയ നീക്കങ്ങള്‍

Thumbnail

ചെന്നൈ- തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയ് യുടെ ടി.വി.കെ മാറിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ കര്‍ശന നിലപാടാണ് വിജയ് ക്ക് തിരിച്ചടിയാകുന്നത്. 234 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണമെന്നിരിക്കെ, കോണ്‍ഗ്രസ് പിന്തുണയോടെ 113 അംഗങ്ങളുടെ ബലമാണ് വിജയ് ക്ക് നിലവിലുള്ളത്. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിന് മുന്‍പ് ഭൂരിപക്ഷം സംബന്ധിച്ച് തനിക്ക് ബോധ്യപ്പെടണമെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍. ഇതോടെ സി.പി.എം, സി.പി.ഐ, പി.എം.കെ തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും ഇടതുപാര്‍ട്ടികള്‍ ഇതുവരെ അനുകൂല തീരുമാനം എടുക്കാത്തത് വിജയ് ക്ക് വെല്ലുവിളിയായി തുടരുന്നു.

വിജയ് യുടെ നീക്കങ്ങള്‍ പാളുന്നതിനിടെ അപ്രതീക്ഷിത കരുനീക്കങ്ങളുമായി എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ വൈരികളായ ഡി.എം.കെയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് എടപ്പാടി പളനിസ്വാമിയുടെ ശ്രമം. ഇതിനായി ഡി.എം.കെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും എം.കെ. സ്റ്റാലിന്‍ ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയിട്ടില്ല. തമിഴ്‌നാട് ഭരിക്കാന്‍ ജനവിധി ലഭിച്ച വിജയ് യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാണ് സ്റ്റാലിന്റെ പരസ്യമായ നിലപാട്. ഡി.എം.കെയുടെ 59 അംഗങ്ങളും എ.ഐ.എ.ഡി.എം.കെയുടെ 47 അംഗങ്ങളും ചേര്‍ന്നാലും ഭൂരിപക്ഷത്തിന് 12 പേരുടെ കുറവുണ്ടെന്നതും ഈ സഖ്യത്തിന് തിരിച്ചടിയാണ്.

അതേസമയം, കോണ്‍ഗ്രസ് പിന്തുണയോടെ വിജയ് അധികാരത്തിലെത്തുന്നത് തടയാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വവും സജീവമായി ഇടപെടുന്നുണ്ട്. വിജയ് ക്ക് പിന്തുണ നല്‍കാന്‍ ബി.ജെ.പി എ.ഐ.എ.ഡി.എം.കെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി എ.ഐ.എ.ഡി.എം.കെയിലെ 15 എം.എല്‍.എമാര്‍ വിജയ് യെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി വിജയ് ക്ക് പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി ശ്രമിക്കുമോ എന്ന ഭീതിയെത്തുടര്‍ന്ന് ഈ എം.എല്‍.എമാരെ നിലവില്‍ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗവര്‍ണറുടെ നിലപാട് എ.ഐ.എ.ഡി.എം.കെക്ക് സമയം അനുവദിക്കാനാണെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. വര്‍ഗീയ പാര്‍ട്ടികളുമായി സഹകരിക്കരുത് എന്ന വ്യവസ്ഥയിലാണ് കോണ്‍ഗ്രസ് വിജയ് ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പി.എം.കെ, വി.സി.കെ തുടങ്ങിയ പാര്‍ട്ടികള്‍ ചര്‍ച്ചകളില്‍നിന്ന് പെട്ടെന്ന് പിന്മാറിയതും രാഷ്ട്രീയ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സമയം അനുവദിക്കുമോ അതോ മറ്റേതെങ്കിലും മുന്നണിയെ ക്ഷണിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026