l o a d i n g

ഗൾഫ്

സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ വ്യാപക പരിശോധന: ഒരാഴ്ചക്കിടെ 11,000-ത്തിലധികം പേര്‍ പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

ജിദ്ദ- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനായി നടത്തിയ സംയുക്ത പരിശോധനയില്‍ ഒരാഴ്ചക്കിടെ 11,000-ത്തിലധികം പേര്‍ പിടിയിലായി. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 6,000-ത്തിലധികം പേര്‍ താമസ നിയമ ലംഘനത്തിനും (ഇഖാമ), 3,600 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘനത്തിനും, 1,400-ലധികം പേര്‍ തൊഴില്‍ നിയമ ലംഘനത്തിനുമാണ് പിടിയിലായത്. 2026 ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെയുള്ള കാലയളവിലാണ് പരിശോധനകള്‍ നടന്നത്.

അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 1,411 പേരെയും ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരില്‍ 62 ശതമാനം പേര്‍ എത്യോപ്യക്കാരും 36 ശതമാനം പേര്‍ യെമന്‍ സ്വദേശികളുമാണ്. കൂടാതെ, നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 23 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് താമസസൗകര്യമോ ഗതാഗതമോ ജോലി നല്‍കിയോ സഹായിച്ച 19 പേരും ഈ പരിശോധനകളില്‍ പിടിയിലായി. നിലവില്‍ 1,521 സ്ത്രീകള്‍ ഉള്‍പ്പെടെ 28,700-ലധികം പ്രവാസികള്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

പിടിയിലായവരില്‍ ഏകദേശം 11,300 പേരെ ഇതിനോടകം തന്നെ നാടുകടത്തി. ബാക്കിയുള്ളവരില്‍ 19,500 പേരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി അതാത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫര്‍ ചെയ്തു. ഏകദേശം 4,000 പേര്‍ യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്.

അതിര്‍ത്തി സുരക്ഷാ നിയമം ലംഘിക്കുന്നവര്‍ക്കോ അവര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കോ എതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാം. കൂടാതെ അവര്‍ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026