റിയാദ്: ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ലോകത്തെ അമൂല്യ സമ്മാനം രക്തദാനമാണ്’ എന്ന പ്രമേയത്തിൽ റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ വനിതകളടക്കം നിരവധി പേർ പങ്കെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് കൂട്ടായ്മ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ബ്ലഡ് ഡോണേഴ്സ് കേരള (BDK) സൗദി പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക്ക വൈസ് പ്രസിഡന്റ് സൈഫ് കൂട്ടുങ്ങൽ, നിഹാസ് പാനൂർ, ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടിൽ, ഷാഹിദ് അറക്കൽ, സിറാജുദ്ദീൻ ഓവുങ്ങൽ, ഷഹീർ ബാബു, അലി പുത്താട്ടിൽ എന്നിവർ ആശംസകൾ നേർന്നു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.
ഖയ്യൂം അബ്ദുള്ള, ഇജാസ് ഇ.കെ, സലിം അകലാട്, ആഷിഫ് ബഷീർ, ഷറഫുദ്ദീൻ ചാവക്കാട്, ഷഹബാസ് പാലയൂർ, അഷ്കർ അബൂബക്കർ, സലിം പി.വി, റഹ്മാൻ തിരുവത്ര, അൻവർ അണ്ടത്തോട്, ജഹാംഗീർ ബ്ലാങ്ങാട്, സലിം പെരുമ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
Related News