l o a d i n g

ഗൾഫ്

മക്കയില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയായി; വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 27, 2026

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ ജംറകളിലെ 'പിശാചിനെ കല്ലെറിയല്‍' കര്‍മത്തില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ മക്കയ്ക്ക് തെക്കുകിഴക്കുള്ള മിനാ താഴ്വരയില്‍ തടിച്ചുകൂടിയ ജനസമുച്ചയം, പിശാചിന്റെ പ്രതീകങ്ങളായ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് നേരെ കല്ലുകളെറിഞ്ഞു.

ദൈവകല്പനയനുസരിച്ച് തന്റെ മകന്‍ ഇസ്മാഈലിനെ ബലിനല്‍കാന്‍ പോയ ഇബ്രാഹിം നബിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ മൂന്നിടങ്ങളിലായി അദ്ദേഹം കല്ലെറിഞ്ഞോടിച്ചതിന്റെ പ്രവാചകചര്യയെ അനുസ്മരിച്ചാണ് തീര്‍ത്ഥാടകര്‍ ഈ കര്‍മം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം 17 ലക്ഷത്തിലധികം വിശ്വാസികളാണ് വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നത്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ള എല്ലാ മുസ്ലിംകളും ജീവിതത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട കടമയാണിത്.

കടുത്ത വേനല്‍ച്ചൂടിനിടയിലാണ് ഇത്തവണത്തെ ഹജ്ജ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഭൂരിഭാഗം ചടങ്ങുകളും തുറസ്സായ സ്ഥലങ്ങളിലായതിനാല്‍ കടുത്ത ചൂട് തീര്‍ത്ഥാടകര്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ച, മുഹമ്മദ് നബി തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ അറഫാ മൈതാനിയില്‍ 45 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാനിരതരായത്.

അറഫാ സംഗമത്തിന് ശേഷം അറഫയ്ക്കും മിനയ്ക്കും മധ്യേയുള്ള മുസ്ദലിഫയില്‍ ആകാശക്കീഴിലാണ് വിശ്വാസികള്‍ രാത്രി ചെലവഴിച്ചത്. ഇവിടെ നിന്നാണ് ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ അവര്‍ ശേഖരിച്ചത്.

മിനായില്‍ രണ്ടു ദിനം കൂടി ചെലവഴിച്ച് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം തീര്‍ത്ഥാടകര്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് മടങ്ങും. അവിടെ കഅബയെ വലംവെക്കുന്ന വിടവാങ്ങല്‍ ത്വവാഫോടെ ഈ വര്‍ഷത്തെ ഹജ്ജ് ചടങ്ങുകള്‍ക്ക് ഔദ്യോഗികമായി സമാപനമാകും.

ഹജ്ജിന്റെ മൂന്നാം ദിനത്തില്‍ (ദുല്‍ഹജ്ജ് 10) ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഈദ് അല്‍-അദ്ഹ (ബലിപെരുന്നാള്‍) ആയി ആഘോഷിക്കുന്നു. മകന്‍ ഇസ്മാഈലിനെ ബലിനല്‍കാനുള്ള ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയെ അനുസ്മരിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്. ബലിനല്‍കാന്‍ തുനിഞ്ഞ വേളയില്‍ ജിബ്രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെടുകയും ഇസ്മാഈലിന് പകരം ബലിനല്‍കാനായി ഒരു ആടിനെ നല്‍കുകയുമായിരുന്നു എന്നാണ് വിശ്വാസം. പെരുന്നാള്‍ ദിനത്തില്‍ മൃഗബലി നടത്തി അതിന്റെ ഇറച്ചി പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കുമായി വിതരണം ചെയ്യുന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന സവിശേഷത.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026