l o a d i n g

വേള്‍ഡ്

ലണ്ടന്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍; മരണമുഖത്ത് നിന്ന് കുരുന്നിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മലപ്പുറത്തുകാരന്‍ യുവാവ് മലയാളികള്‍ക്ക് അഭിമാനമായി

Thumbnail

ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ ഇല്‍ഫോര്‍ഡ് ഹൈറോഡിലെ തിരക്കേറിയ വ്യാപാരമേഖല. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് ആ അസാധാരണ കാഴ്ച തെരുവിലെ വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ അപകടകരമായി തൂങ്ങിനില്‍ക്കുന്ന മൂന്ന് വയസ്സുകാരി. ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥ. കണ്‍മുന്നില്‍ ഒരു വലിയ ദുരന്തം നടക്കാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ ശ്വാസമടക്കിപ്പിടിച്ച് ലണ്ടന്‍ നഗരം സ്തംഭിച്ചുനിന്നു. ആ നിമിഷങ്ങളില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച് ഒരു മലയാളി യുവാവ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയാകുന്നത്.

സംഭവം നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു മലപ്പുറം ചങ്ങരംകുളം മാന്തടം സ്വദേശി മുഹമ്മദ് ജസീല്‍. ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പുറത്തുനിന്നുള്ള അസാധാരണ ബഹളം ജസീലിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയ ജസീല്‍, ഒരു നിമിഷം പോലും വൈകാതെ, ഷര്‍ട്ട് പോലും ധരിക്കാതെ ജനല്‍ വഴി ചാടി പുറത്തിറങ്ങി കുതിച്ചെത്തുകയായിരുന്നു.

അപ്പോഴേക്കും നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ മെട്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അത് എളുപ്പമായിരുന്നില്ല. കുട്ടിയുടെ പിടി നിമിഷംതോറും ദുര്‍ബലമാകുകയായിരുന്നു. ഇതുകണ്ട ജസീല്‍, താഴെ നിന്ന പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം ചേര്‍ന്ന് കുട്ടിയെ താങ്ങാനായി കൃത്യമായ സ്ഥാനത്ത് നിലയുറപ്പിച്ചു.

എല്ലാവരുടെയും ഹൃദയം നിലച്ചുപോയ ആ നിമിഷത്തില്‍, കുട്ടിയുടെ കൈ ജനല്‍പ്പടിയില്‍ നിന്ന് വഴുതി. താഴേക്ക് പതിച്ച കുഞ്ഞിനെ ജസീല്‍ തന്റെ കൈകളിലേക്ക് സുരക്ഷിതമായി ഏറ്റുവാങ്ങി. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ജസീലിനെ സഹായിച്ചു. വലിയൊരു ദുരന്തം ഒഴിവായത് വെറും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ്. കുട്ടിയെ ഉടന്‍ തന്നെ സുരക്ഷിതമായി കൈമാറി. രക്ഷാപ്രവര്‍ത്തനം വിജയിച്ചതോടെ ശ്വാസമടക്കിപ്പിടിച്ച് നിന്ന ജനക്കൂട്ടം വലിയ കയ്യടികളോടെയാണ് നായകന്മാരെ വരവേറ്റത്. പൊലീസുകാരന്‍ ജസീലിനെ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചു. വെറും ഒമ്പത് മിനിറ്റ് നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുഞ്ഞിനെ സുരക്ഷിതമായി ഫ്ലാറ്റിനുള്ളിലേക്ക് മാറ്റി. കുട്ടിക്ക് യാതൊരു പരിക്കുമില്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പിന്നീട് വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുലൈമാന്‍ മാന്തടത്തിന്റെ മകനാണ് ജസീല്‍. 2019-ല്‍ എംബിഎ പഠനത്തിനായി യുകെയിലെത്തിയ ജസീല്‍, പഠനശേഷം ഈസ്റ്റ് ഹാമിലെ അനന്തപുരം റെസ്റ്റോറന്റില്‍ മാനേജറായി ജോലി ചെയ്യുകയാണ്. ഭാര്യ ഷാമിലയും മക്കളായ ഇസായേലും നവജാത ശിശുവായ ദാനിലും നാട്ടിലാണ്.

മുഹമ്മദ് ജസീലിന്റെ ഈ ധീരതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ഈസ്റ്റ് ഹാമില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററും ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് (ഐവൈസി) യുകെ കേരള ചാപ്റ്ററും ചേര്‍ന്ന് ജസീലിനെ ആദരിച്ചു. ഐഒസി പ്രസിഡന്റ് സുജു കെ. ഡാനിയേല്‍, ഐവൈസി പ്രസിഡന്റ് എഫ്രേം സാം മറ്റപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍, കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ 'ആദം നീ എവിടെ ആകുന്നു..?' എന്ന പുസ്തകം ജസീലിന് ഉപഹാരമായി നല്‍കി.

ഒരു നിമിഷത്തെ ധൈര്യവും സമയോചിതമായ ഇടപെടലും കൊണ്ട് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച മുഹമ്മദ് ജസീല്‍, ഇന്ന് ലണ്ടനിലെ മലയാളി സമൂഹത്തിന് മാത്രമല്ല, മുഴുവന്‍ മലയാളികള്‍ക്കും അഭിമാനമായി മാറിയിരിക്കുകയാണ്.

Photo

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026