l o a d i n g

കേരള

സത്യപ്രതിജ്ഞാ ചട്ടലംഘനം: തിരുവനന്തപുരം നഗരസഭയിലെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

Thumbnail

കൊച്ചി: ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങളില്‍ മാറ്റം വരുത്തി ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്ത ഇവര്‍ നാലാഴ്ചയ്ക്കുള്ളില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവിട്ടു. നഗരസഭയിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി. ദീപക് നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി.

1994-ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂള്‍ പ്രകാരം, ജനപ്രതിനിധികള്‍ 'ദൈവനാമത്തിലോ' അല്ലെങ്കില്‍ 'സഗൗരവമോ' (ദൃഢപ്രതിജ്ഞ) മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇതിന് വിരുദ്ധമായി നിശ്ചിത വാചകങ്ങളിലേക്ക് സ്വന്തം ഇഷ്ടപ്രകാരം പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ നടത്തിയത്.

'ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങളില്‍ മാറ്റം വരുത്താനോ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് നിയമപരമായി യാതൊരു അധികാരവുമില്ല' എന്ന് കോടതി നിരീക്ഷിച്ചു.

ശ്രീ പത്മനാഭസ്വാമി, ഗുരുദേവന്‍, വിവിധ ദേവീദേവന്മാര്‍, ഭാരതാംബ എന്നിവരുടെ പേരുകള്‍ ചൊല്ലിയായിരുന്നു കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ചിലര്‍ ബലിദാനികളുടെ നാമം പരാമര്‍ശിക്കുകയും 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് വിളിക്കുകയും ചെയ്തിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയിയും എസ്.പി. ദീപക്കും നല്‍കിയ പരാതിയിലാണ് കോടതി നടപടി.

സമാനമായ രീതിയില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തില്‍ 'ഉമ്മന്‍ ചാണ്ടിയുടെ നാമത്തില്‍' സത്യപ്രതിജ്ഞ ചെയ്ത മെമ്പര്‍ സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്ന കൗണ്‍സിലര്‍മാരുടെ പട്ടിക: ചെമ്പഴന്തി ഉദയന്‍ (വാര്‍ഡ് 13 - മണ്ണന്തല), ആര്‍. സുഗതന്‍ (വാര്‍ഡ് 20 - വാഴോട്ടുകോണം), വിഷ്ണു മോഹന്‍ (വാര്‍ഡ് 42 - പാങ്ങോട്), സൂര്യ വി.എസ്. (വാര്‍ഡ് 50 - വലിയശാല), ശ്രീദേവി എസ്.കെ. (വാര്‍ഡ് 55 - പൊന്നുമംഗലം), പാപ്പനംകോട് സജി (വാര്‍ഡ് 56 - മേലാംകോട്), ആര്‍.സി. ബീന (വാര്‍ഡ് 59 - നെടുംകാട്), ജി.എസ്. ആശാനാഥ് (വാര്‍ഡ് 61 - കരുമം), വയല്‍ക്കര രതീഷ് (വാര്‍ഡ് 63 - പൂങ്കുളം), വിനോദ് ആര്‍. (വാര്‍ഡ് 66 - ചെറുവയ്ക്കല്‍), ഗോപകുമാര്‍ (വാര്‍ഡ് 69 - തിരുവല്ലം), ശ്രുതി എസ്.എസ്. (വാര്‍ഡ് 73 - ആറ്റുകാല്‍), വി. ഗിരി (വാര്‍ഡ് 75 - കമലേശ്വരം), സരിത പി. (വാര്‍ഡ് 80 - മണക്കാട്), ഹരികുമാര്‍ എസ്. (വാര്‍ഡ് 82 - ഫോര്‍ട്ട്), ദീപ എസ്. നായര്‍ (വാര്‍ഡ് 83 - പെരുന്താന്നി), സുകന്യ ഒ. (വാര്‍ഡ് 84 - ശ്രീകണ്‌ഠേശ്വരം), ജയ രാജീവ് (വാര്‍ഡ് 92 - കടകംപള്ളി), സുനില്‍ എസ്.എസ്. (വാര്‍ഡ് 98 - ആറ്റിപ്ര), മിനി പി.എസ്. (വാര്‍ഡ് 101 - ആക്കുളം).

Latest News

തീവ്ര ഉഷ്ണതരംഗത്തിന്റെ പിടിയില്‍ യൂറോപ്പ്; യുകെയില്‍ റെക്കോര്‍ഡ് ചൂട്
തീവ്ര ഉഷ്ണതരംഗത്തിന്റെ പിടിയില്‍ യൂറോപ്പ്; യുകെയില്‍ റെക്കോര്‍ഡ് ചൂട്
June 24, 2026
 വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
June 24, 2026
ദ്വീപിനെ മദ്യശാലയാക്കരുത്; ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026 പിന്‍വലിക്കണം - ഹംദുള്ള സഈദ് എം.പി
ദ്വീപിനെ മദ്യശാലയാക്കരുത്; ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026 പിന്‍വലിക്കണം - ഹംദുള്ള സഈദ് എം.പി
June 24, 2026
സൗദിയില്‍ വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാം; നിര്‍ണ്ണായക നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
സൗദിയില്‍ വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാം; നിര്‍ണ്ണായക നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
June 24, 2026
ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് അവാര്‍ഡ് സൗദി അറേബ്യയുടെ 'സഡായ'യ്ക്ക്
ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് അവാര്‍ഡ് സൗദി അറേബ്യയുടെ 'സഡായ'യ്ക്ക്
June 24, 2026
ബ്രിട്ടന്റെ മണ്ണില്‍ മലബാര്‍ രുചിയൊരുക്കി ബഷീറും ഹന്നയും : 'ഹാന്‍സ് കിച്ചണ്‍' വിജയഗാഥ
ബ്രിട്ടന്റെ മണ്ണില്‍ മലബാര്‍ രുചിയൊരുക്കി ബഷീറും ഹന്നയും : 'ഹാന്‍സ് കിച്ചണ്‍' വിജയഗാഥ
June 24, 2026
 മികച്ച വിജയം നേടിയവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ ആദരവ്
മികച്ച വിജയം നേടിയവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ ആദരവ്
June 24, 2026
ഡോ. ടി.പി മുഹമ്മദിന്റെ കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു
ഡോ. ടി.പി മുഹമ്മദിന്റെ കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു
June 24, 2026
ലുലു സൗദിയും ജീനിയും ചേര്‍ന്ന് ലോകകപ്പ് സീസണില്‍ സമ്മാനപ്പെരുമഴയൊരുക്കുന്നു: 3 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍
ലുലു സൗദിയും ജീനിയും ചേര്‍ന്ന് ലോകകപ്പ് സീസണില്‍ സമ്മാനപ്പെരുമഴയൊരുക്കുന്നു: 3 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍
June 24, 2026
മെഹ്ഫില്‍ മക്ക: ഹജ്ജ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിജയികളായ വിദ്യാര്‍ഥികള്‍ക്കും ആദരം
മെഹ്ഫില്‍ മക്ക: ഹജ്ജ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിജയികളായ വിദ്യാര്‍ഥികള്‍ക്കും ആദരം
June 24, 2026