l o a d i n g

ഗൾഫ്

ലോകകപ്പ് ജയം ഫലസ്തീന് സമര്‍പ്പിച്ച് ഈജിപ്ത് പരിശീലകന്‍ ഹൊസാം ഹസ്സന്‍; ആഘോഷമാക്കി ഗസ്സയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 4, 2026

ബെയ്റൂട്ട്: ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ച ഈജിപ്ഷ്യന്‍ ടീമിനൊപ്പം ചരിത്രം കുറിച്ച പരിശീലകന്‍ ഹൊസാം ഹസ്സന്‍, വിജയാഘോഷത്തിനിടെ ഫലസ്തീന്‍ പതാകയേന്തി ശ്രദ്ധേയനായി. വെള്ളിയാഴ്ച ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പരിശീലകന്‍ ഫലസ്തീന്‍ പതാകയുമായി മൈതാനത്തിറങ്ങി വിജയം ആഘോഷിച്ചത്.

ഈജിപ്തിന്റെയും പലസ്തീന്റെയും പതാകകളുമായി ഹസ്സന്‍ മൈതാനത്ത് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'എന്റെ ഹൃദയവും ആത്മാവും പലസ്തീനിലെ നല്ലവരായ ജനങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളുടെ വിജയത്തില്‍ സന്തോഷിക്കുന്ന അവരോട് വലിയ നന്ദിയുണ്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ, അവരുടെ രക്തസാക്ഷികളുടെ ആത്മാവിന് ശാന്തി നല്‍കട്ടെ. ഈ വിജയം ഈജിപ്തിലെയും ഫലസ്തീനിലെയും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,' മത്സരശേഷം ഹസ്സന്‍ പ്രതികരിച്ചു.

എക്‌സില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കുവെച്ച 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇറ്റലിയില്‍ നടന്ന 1990-ലെ ലോകകപ്പില്‍ ഈജിപ്തിനായി ബൂട്ടണിഞ്ഞ മുന്‍ സ്ട്രൈക്കര്‍ കൂടിയായ ഹസ്സന്‍ പലസ്തീന്‍ പതാക വീശുന്നതും, സ്റ്റേഡിയത്തിലെ കാണികള്‍ 'ഫ്രീ ഫലസ്തീന്‍' എന്ന് ആര്‍പ്പുവിളിക്കുന്നതും കാണാം.

ഈജിപ്തിന്റെ ചരിത്രവിജയം ഗസ്സയിലെ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് ആഘോഷിച്ചത്. പ്രീക്വാര്‍ട്ടറില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമായാണ് ഈജിപ്തിന്റെ അടുത്ത പോരാട്ടം.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026