l o a d i n g

കായികം

ഡിഫ ചാമ്പ്യന്‍സ് ലീഗിന് ഉജ്ജ്വല സമാപനം; ഖാലിദിയ, മാഡ്രിഡ്, കെപ്വ ടീമുകള്‍ക്ക് കിരീടം

Thumbnail
Publisher By     മുജീബ് കളത്തില്‍
July 4, 2026

ദമാം: ആറു മാസത്തോളമായി ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിച്ചുവരുന്ന എച്ച്.എം.ആര്‍-ഡിഫ ചാമ്പ്യന്‍സ് ലീഗിന് തുക്ബ ക്ലബ് സ്റ്റേഡിയത്തില്‍ ഉജ്ജ്വല സമാപനം. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത 24 ടീമുകളെ എ, ബി, സി എന്നീ മൂന്ന് ഡിവിഷനുകളായി തിരിച്ചാണ് ഡിഫയുടെ പ്രഥമ ലീഗ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചത്.

തുക്ബ ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍, എ-ഡിവിഷനില്‍ ഇ.എം.എഫ് റാക്കയെ പരാജയപ്പെടുത്തി ഖാലിദിയ എസ്.സി വിജയികളായി. ബി-ഡിവിഷനില്‍ മാഡ്രിഡ് എഫ്.സി, ആര്‍.സി.എഫ്.സി ജുബൈലിനെയും, സി-ഡിവിഷനില്‍ കെപ്വ എഫ്.സി, സ്‌പോര്‍ട്ടിങ് ഖാലിദിയയെയുമാണ് പരാജയപ്പെടുത്തി കിരീടം ചൂടിയത്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരായി എ-ഡിവിഷനില്‍ നിയാസ് (ഇ.എം.എഫ്), ബി-ഡിവിഷനില്‍ ഷാജഹാന്‍ (ആര്‍.സി.എഫ്.സി), സി-ഡിവിഷനില്‍ അസ്ലഹ് (എം.എഫ്.സി ജുബൈല്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു മികച്ച കളിക്കാരായി അജ്മല്‍, അമീന്‍, യാസിര്‍ റഹ്‌മാന്‍ (ഡിഫന്‍ഡര്‍), ജുനൈസ്, ഫായിസ്, ഫവാസ് (ഗോള്‍കീപ്പര്‍), ജസീം, ഫാരിസ്, ഫൗദ് (ടോപ് സ്‌കോറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. കലാശപ്പോരാട്ടത്തിലെ 'പ്ലയര്‍ ഓഫ് ദ മാച്ച്' പുരസ്‌കാരത്തിന് ഹാശിം (ഖാലിദിയ), അബൂബക്കര്‍ (മാഡ്രിഡ്), ഫൗദ് (കെപ്വ) എന്നിവര്‍ അര്‍ഹരായി.

സ്വദേശി റഫറിമാരായ മുഹമ്മദ് താബിത്, ഹമദ് അല്‍ ഈസ, താരിഖ് അല്‍ഖൈസ്, അബ്ദുറഹ്‌മാന്‍ വാണിയമ്പലം എന്നിവര്‍ മത്സരം നിയന്ത്രിച്ചു. കുടുംബിനികളടക്കം നിരവധി കായിക പ്രേമികള്‍ കലാശപ്പോരാട്ടം വീക്ഷിക്കാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു.

ദമാമിലെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരായ ഡോ. മുഹമ്മദ് ഷാഫി, അഫ്‌സല്‍ അമീര്‍, ഇജാസ്, കൗസര്‍, ലബീബ്, ഷൗഫര്‍, കെ.പി. ഹുസ്സൈന്‍ സാഹിബ്, ഷാജി മതിലകം, ലിയാക്കത്ത് കരങ്ങാടന്‍, നൗഫല്‍ പാരി, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സക്കീര്‍ വള്ളക്കടവ്, റഫീഖ് കൂട്ടിലങ്ങാടി, ജൗഹര്‍ കുനിയില്‍ എന്നിവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു. റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ ബുള്ളറ്റിനുള്ള ഒന്നാം സമ്മാനത്തിന് മുഹമ്മദ് ഷജീല്‍ (യു.എഫ്.സി) അര്‍ഹനായി.

ഡിഫ ഭാരവാഹികളായ ആസിഫ് മേലങ്ങാടി, ജുനൈദ് നിലേശ്വരം, സഫീര്‍ മണലോടി, ഫസല്‍ ജിഫ്രി, ടൈറ്റസ് വിന്‍സന്റ്, റഷീദ് ചേന്ദമംഗല്ലൂര്‍, ഷമീം കുനിയില്‍, അന്‍ഷാദ്, റാസിക് വള്ളിക്കുന്ന്, മുഹമ്മദ് ജാഫര്‍, അന്‍വര്‍ സജിത്ത്, ഫത്തീന്‍ മങ്കട എന്നിവര്‍ ടൂര്‍ണമെന്റിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കി.

ചിത്രം: ഡിഫ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം ചൂടിയ ഖാലിദിയ, മാഡ്രിഡ്, കെപ്വ ടീമുകള്‍.

Photo Photo

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026