l o a d i n g

കായികം

ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്‌കോററായി എംബാപ്പെ; എന്നാല്‍ തോല്‍വിയുടെ നിരാശയില്‍ ഫ്രാന്‍സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2026

മിയാമി ഗാര്‍ഡന്‍സ്: ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ മാറിയെങ്കിലും, ശനിയാഴ്ച നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് 6-4 ന് പരാജയപ്പെട്ടത് താരത്തിന് കനത്ത തിരിച്ചടിയായി. ഈ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ എംബാപ്പെയുടെ ആകെ ലോകകപ്പ് ഗോള്‍നേട്ടം 22 ആയി ഉയര്‍ന്നു. അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയുടെ പേരിലുണ്ടായിരുന്ന 21 ഗോളുകളുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ടൂര്‍ണമെന്റില്‍ ആകെ 10 ഗോളുകള്‍ അടിച്ചുകൂട്ടിയ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാര സാധ്യതയും വര്‍ധിപ്പിച്ചു.

'ചരിത്രത്തിലെ ടോപ് സ്‌കോററാകുന്നതിനേക്കാള്‍ സന്തോഷം ഫൈനലില്‍ കളിക്കാന്‍ സാധിക്കുന്നതായിരുന്നു,' മത്സരശേഷം എംബാപ്പെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എംബാപ്പെ എത്തി. 1958-ല്‍ 13 ഗോളുകള്‍ നേടിയ ജസ്റ്റ് ഫോണ്ടെയ്ന്‍, 1954-ല്‍ 11 ഗോളുകള്‍ നേടിയ സാന്‍ഡോര്‍ കോസിസ് എന്നിവര്‍ക്ക് പിന്നാലെ 1970-ല്‍ 10 ഗോളുകള്‍ നേടിയ ഗെര്‍ഡ് മുള്ളര്‍ക്കൊപ്പം എംബാപ്പെ സ്ഥാനം പിടിച്ചു. ഇതിനിടെ, ലോകകപ്പില്‍ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ (7) നല്‍കുന്ന താരമെന്ന റെക്കോര്‍ഡ് ഫ്രാന്‍സിന്റെ മൈക്കല്‍ ഒലീസ് സ്വന്തമാക്കി. 1970-ല്‍ പെലെ സ്ഥാപിച്ച 6 അസിസ്റ്റുകള്‍ എന്ന റെക്കോര്‍ഡാണ് താരം മറികടന്നത്.

ശനിയാഴ്ചത്തെ മത്സരം ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ഡിഷാംപ്‌സിന്റെ 14 വര്‍ഷത്തെ നീണ്ട സേവനത്തിന്റെ അന്ത്യം കൂടിയായി. 2018-ല്‍ ഫ്രാന്‍സിനെ ലോകകപ്പ് ജേതാക്കളാക്കിയും 2022-ല്‍ ഫൈനലിലെത്തിച്ചും ചരിത്രം കുറിച്ച ഡിഷാംപ്‌സിന് പകരക്കാരനായി ഇതിഹാസ താരം സിനദിന്‍ സിദാന്‍ എത്തുമെന്നാണ് സൂചനകള്‍.

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026