l o a d i n g

ഗൾഫ്

കപ്പല്‍ ഗതാഗത സംരക്ഷണത്തിന് സൗദി അറേബ്യയും 13 രാജ്യങ്ങളും ചേര്‍ന്ന് പുതിയ സമുദ്ര പ്രതിരോധ സഖ്യം രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 31, 2026

റിയാദ്: മിഡില്‍ ഈസ്റ്റിലെ പ്രധാന ജലപാതകളിലെ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിനായി സൗദി അറേബ്യയും മറ്റ് 13 രാജ്യങ്ങളും ചേര്‍ന്ന് പുതിയ സമുദ്ര പ്രതിരോധ സഖ്യത്തിന് രൂപം നല്‍കി. ലോകമെമ്പാടുമുള്ള സമുദ്ര സുരക്ഷാ ഭീഷണികളെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് 'മള്‍ട്ടിനാഷണല്‍ മാരിടൈം ഡിഫന്‍സ് കോയലിഷന്‍' രൂപീകരിച്ചിരിക്കുന്നത് എന്ന് സഖ്യം സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. റിയാദില്‍ ഡീസന്റ് ജനറല്‍മാരും സൈനിക ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്.

ബാബ് എല്‍-മന്ദബ് കടലിടുക്ക്, ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും, നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും, അന്താരാഷ്ട്ര വ്യാപാര പാതകളും ഊര്‍ജ്ജ വിതരണ ശൃംഖലകളും സുരക്ഷിതമാക്കുന്നതിനുമുള്ള ഒരു ചട്ടക്കൂടായി ഈ സഖ്യം പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനുകള്‍ക്കും അനുസൃതമായിട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങളെന്ന് പ്രസ്താവനയില്‍ പറയുന്നു.

സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, യെമന്‍, ബംഗ്ലാദേശ്, നൈജീരിയ, സുഡാന്‍, ജിബൂട്ടി, സോമാലിയ എന്നിവയാണ് ഈ സഖ്യത്തിലെ സ്ഥാപക രാജ്യങ്ങള്‍. അന്താരാഷ്ട്ര സമുദ്ര പാതകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ സഖ്യമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഈ സഖ്യം പൂര്‍ണ്ണമായും പ്രതിരോധ സ്വഭാവമുള്ളതാണെന്നും, ഏതെങ്കിലും ഒരു രാജ്യത്തെയോ സഖ്യത്തെയോ അന്താരാഷ്ട്ര സംഘടനയെയോ ലക്ഷ്യമിട്ടുള്ളതല്ലെന്നും അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടും, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുമായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. സൗദി അറേബ്യയാണ് ഈ സഖ്യത്തിന്റെ സ്ഥാപകയും നേതൃത്വം നല്‍കുന്നതുമായ രാജ്യം എന്നും, ഇതിന്റെ സ്ഥിരം ആസ്ഥാനം സൗദിയിലായിരിക്കുമെന്നും അംഗങ്ങള്‍ വെളിപ്പെടുത്തി.

രാജ്യത്തെ സൗദി പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള ചീഫ് ഓഫ് സ്റ്റാഫുകളും അവരുടെ പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധി സംഘവും പങ്കെടുത്തു. 50-ലധികം രാജ്യങ്ങളെയും സംഘടനകളെയും ഇതിലേക്ക് ക്ഷണിച്ചിരുന്നു.

വാണിജ്യ കപ്പലുകള്‍ക്കും ഊര്‍ജ്ജ ടാങ്കറുകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സമുദ്ര സുരക്ഷാ ഭീഷണികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. സഖ്യത്തിന്റെ കരട് ചാര്‍ട്ടര്‍, കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ ക്രമീകരണങ്ങള്‍ എന്നിവയും യോഗം അവലോകനം ചെയ്തു. അന്താരാഷ്ട്ര വ്യാപാരവും നാവിഗേഷന്‍ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി താല്‍പ്പര്യമുള്ള മറ്റ് രാജ്യങ്ങള്‍ക്കും ഭാവിയില്‍ ഈ സഖ്യത്തില്‍ ചേരാവുന്നതാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Photo

Latest News

ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026