റിയാദ്: ജി.സി.സി രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍മാരുടെ 41-ാമത് യോഗം റിയാദില്‍ നടന്നു. അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സൗദി അറേബ്യയുടെ ആക്ടിംഗ് പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാലിഹ് ബിന്‍ സാദ് അല്‍-മുറബ്ബ പങ്കെടുത്തു.
ജി.സി.സി രാജ്യങ്ങളിലെ പാസ്പോര്‍ട്ട് വിഭാഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും സംയോജനവും ശക്തിപ്പെടുത്തുന്നതിനും, സംയുക്ത ജി.സി.സി സഹകരണത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി പാസ്പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും യോഗം വിലയിരുത്തി.
Related News