l o a d i n g

ഗൾഫ്

ഫിജിയില്‍ നിന്നുള്ള സയാമീസ് ഇരട്ടകള്‍ വിദഗ്ധ ചികിത്സയ്ക്കായി റിയാദിലെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 31, 2026

റിയാദ്: ഫിജിയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ ജെസിപെലിയും ഡി സെസെയും വിദഗ്ധ പരിശോധനയ്ക്കായി റിയാദിലെത്തി. റിയാദിലെ കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റലിലാണ് (KASCH) കുട്ടികള്‍ എത്തിയിട്ടുള്ളത്. ചികിത്സയുടെ ഭാഗമായി ഇവരെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താന്‍ സാധിക്കുമോയെന്ന് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. സൗദി സയാമീസ് ഇരട്ടകളുടെ ചികിത്സാ വിഭാഗം മേധാവി, കെ.എസ്.റിലീഫ് സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലാണ് കുട്ടികളെ ചികിത്സിക്കുക.

'മാനവസ്‌നേഹത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സൗദി അറേബ്യ നല്‍കുന്ന മുന്‍ഗണനയുടെ തെളിവാണ് ഈ പദ്ധതി. സങ്കീര്‍ണ്ണമായ ഇത്തരം കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ രാജ്യത്തിന് സാധിക്കുന്നുണ്ട്,' എന്ന് ഡോ. അബ്ദുല്ല അല്‍ റബീഅ വ്യക്തമാക്കി.

തങ്ങള്‍ക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിനും അടിയന്തര വൈദ്യസഹായത്തിനും സൗദി ഭരണകൂടത്തിനും ജനങ്ങള്‍ക്കും കുട്ടികളുടെ മാതാപിതാക്കള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയകളില്‍ ലോകത്തുതന്നെ മുന്‍നിരയിലാണ് സൗദി അറേബ്യയുടെ ഈ പ്രത്യേക പദ്ധതി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026