റിയാദ്: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, അംഗങ്ങളായിരിക്കെ മരണപ്പെട്ട എട്ടുപേരുടെ കുടുംബങ്ങള്‍ക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായവും വിവിധ സി.എച്ച്. സെന്ററുകള്‍ക്കായി സമാഹരിച്ച ഒരു കോടിയിലധികം രൂപയുടെ ഫണ്ടും പാണക്കാട്ട് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട ബേബി മുടിക്കില്‍പാത്തില്‍ മത്തായിയുടെ നോമിനിയായ അന്‍ഹ ഷിനുവിന്റെ മാതാവ് ഷീജയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ട് അദ്ദേഹം വിതരണോദ്ഘാടനം നിര്‍വഹിച്ചു. സേവന മേഖലയില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. സഹജീവികളെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്.
പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട കുവക്കണ്ടി മുഹമ്മദ്, നൂര്‍ മുഹമ്മദ് ഷാഹുല്‍, സൈതലവി ചുണ്ടുംപട്ട, അബ്ദുല്‍ റഷീദ്, ശ്രീകുമാര കാരണവര്‍, മുഹമ്മദ് കെ.എ., അബ്ദുല്‍ റഷീദ് കണ്ണൂര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ ചെക്കുകളും ചടങ്ങില്‍ കൈമാറി. പ്രവാസി കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണ സാമ്പത്തിക സുരക്ഷയും ആശ്വാസവും ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യമെന്ന് ചടങ് വിശദീകരിച്ച റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പറഞ്ഞു.
സുരക്ഷാ പദ്ധതിക്ക് പുറമെ, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഒരു കോടിയിലധികം രൂപ കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ സി.എച്ച്. സെന്ററുകള്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സി.എച്ച്. സെന്ററിനുള്ള 5 ലക്ഷം രൂപയുടെ ധനസഹായം സെന്റര്‍ ഭാരവാഹി ഫത്തഹിന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി.
ചടങ്ങില്‍ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്‌റഫ് വേങ്ങാട്, വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സുരക്ഷാ സമിതി ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ ഫറോക്ക്, മുസ്ലിം ലീഗ് നേതാവ് സിദ്ധീഖലി രാങ്ങാട്ടൂര്‍, മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ഫറോക്ക് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തീന്‍ കോയ കല്ലംപാറ എന്നിവരും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍, ജില്ലാ ഭാരവാഹികളായ ശാഫി മാസ്റ്റര്‍ തുവ്വൂര്‍, അശ്‌റഫ് കല്‍പകഞ്ചേരി, ശാഫി ചിറ്റത്തുപാറ, മുനീര്‍ വാഴക്കാട്, അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് ഫൈസി മട്ടന്നൂര്‍, സിയാദ് ആലപ്പുഴ, അസീസ് ചുങ്കത്തറ, ഷറഫ് പുളിക്കല്‍, സമദ് കൊടിഞ്ഞി, സമദ് സീമാടന്‍, നാസര്‍ വറ്റല്ലൂര്‍, ഷഫീഖ് മനോളാന്‍, വാഹിദ് കൊടക്കാട്, ഫൈസല്‍ ചേളാരി, റസാഖ് കൊടക്കാട്, നിസാര്‍ അഹ്‌മദ്, ബഷീര്‍ സിയാങ്കണ്ടം, കമറുദീന്‍ കുയിലന്‍, അഷ്റഫ് കോട്ടക്കല്‍, സയ്യിദ് മുസമ്മില്‍ തങ്ങള്‍ തുടങ്ങിയവരും സംബന്ധിച്ചു.
Related News