l o a d i n g

ഗൾഫ്

ജിദ്ദ കെഎംസിസി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് സംഗമവും ഹജ്ജ് വളണ്ടിയര്‍ ആദരവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 3, 2026

ജിദ്ദ: ജിദ്ദ കെഎംസിസി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നിലമ്പൂര്‍ മണ്ഡലം കെഎംസിസി മുന്‍ ട്രഷററും നിലവിലെ സീനിയര്‍ വൈസ് പ്രസിഡന്റുമായ മനാഫ് അമരമ്പലത്തിന് യാത്രയയപ്പും ഹജ്ജ് വളണ്ടിയര്‍മാരെ ആദരിക്കലും സംഘടിപ്പിച്ചു.

സിയാബുദ്ദീന്‍ വഴിക്കടവിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ജിദ്ദ നിലമ്പൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഫസലുറഹ്‌മാന്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ സെന്‍ട്രല്‍ കെഎംസിസി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദന പ്രഭാഷണം നടത്തുകയും മനാഫ് യാത്രയയപ്പ് ആശംസകള്‍ നേരുകയും ചെയ്തു. നിലമ്പൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഫസലുറഹ്‌മാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മനാഫിനുള്ള സ്‌നേഹാദരവ് ഉപഹാരം (മെമന്റോ) കൈമാറി.

ഈ വര്‍ഷത്തെ ഹജ്ജിന് മാതൃകാപരമായ സേവനം കാഴ്ചവെച്ച വളണ്ടിയര്‍മാരായ അമീന്‍ ഇസ്ലാഹി, നിസാര്‍ അമ്പായക്കോടന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി, മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി അബുട്ടി പള്ളത്ത് എന്നിവര്‍ വിതരണം ചെയ്തു.

നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റിയെയും പ്രതിനിധീകരിച്ച് ഹഖ് കൊല്ലേരി, ജലീല്‍ മൂത്തേടം, അമീന്‍ ഇസ്ലാഹി, കെ.ടി. ഉമ്മര്‍ ചുങ്കത്തറ, സൗഫല്‍ കരുളായി, ഉസ്മാന്‍ എടക്കര, അഫ്‌സല്‍ കല്ലിങ്ങപാടം, സിറാസ് കരുളായി, റാഫി വഴിക്കടവ്, സമദ് അമരമ്പലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ സലീം മുണ്ടേരി സ്വാഗതവും സല്‍മാന്‍ വഴിക്കടവ് നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026