l o a d i n g

ഗൾഫ്

പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ എം സി സി

Thumbnail

റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ എം സി സി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇന്ത്യയിലെ നിരക്കിനെക്കാള്‍ പല മടങ്ങ് തുകയാണ് പാസ്‌പോര്‍ട്ട് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് വിദേശത്ത് ഈടാക്കുന്നത് എന്നും ഇത് ഭൂരിഭാഗം വരുന്ന സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നും യോഗം ചൂണ്ടിക്കാട്ടി. വിദേശ നാണ്യം സംഭാവന ചെയ്തു ഇന്ത്യന്‍ സമ്പദ് ഘടനയക്ക് ശക്തി പകരുന്ന പ്രവാസികളോട് സര്‍ക്കാര്‍ കരുണ കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ദിവസേന നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന കോട്ടക്കല്‍ ആര്യവൈദ്യ ശാല, കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കല്‍ ജുമാ മസ്ജിദ് എന്നിവയെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേനുമായി ബന്ധിപ്പിച്ച് കെ എസ് ആര്‍ ടി സി യുടെ പ്രിയദര്‍ശിനി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ വികസന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എക്ക് നല്‍കാനും യോഗം തീരുമാനിച്ചു.

റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷ പദ്ധതി 2026-27 കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മൊയ്തീന്‍ കോട്ടക്കല്‍, ഫാറൂഖ് പൊന്മള എന്നിവരെ മണ്ഡലം തല കോര്‍ഡിനേറ്റര്‍മാരായി യോഗം തെരഞ്ഞെടുത്തു.

മലാസില്‍ നടന്ന യോഗം മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഫൈസല്‍ എടയൂര്‍, മൊയ്തീന്‍ കുട്ടി പുവാട്, ഫര്‍ഹാന്‍ കാടാമ്പുഴ, ദിലൈപ് ചാപ്പനങ്ങാടി, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്ടിംഗ് സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളം സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.

Latest News

യു.എ.ഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍
യു.എ.ഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍
August 10, 2026
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു; അഡ്വ. ഗഫൂര്‍ പി. ലില്ലീസ് പ്രസിഡന്റ്, ബാദുഷ കടലുണ്ടി ജനറല്‍ സെക്രട്ടറി
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു; അഡ്വ. ഗഫൂര്‍ പി. ലില്ലീസ് പ്രസിഡന്റ്, ബാദുഷ കടലുണ്ടി ജനറല്‍ സെക്രട്ടറി
August 10, 2026
മാസ്സായി മാസ് ജിദ്ദയുടെ 'രംഗ് തരംഗ്', ബസ്സാം നയിച്ച സംഗീത വിരുന്ന് ഹൃദയഹാരിയായി
മാസ്സായി മാസ് ജിദ്ദയുടെ 'രംഗ് തരംഗ്', ബസ്സാം നയിച്ച സംഗീത വിരുന്ന് ഹൃദയഹാരിയായി
August 10, 2026
 ജിദ്ദയിലെ ബീച്ചുകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടല്‍ തീരം
ജിദ്ദയിലെ ബീച്ചുകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടല്‍ തീരം
August 9, 2026
 യെമനിലെ മോഖ തുറമുഖത്ത് ഹൂതികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം: 7 മരണം
യെമനിലെ മോഖ തുറമുഖത്ത് ഹൂതികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം: 7 മരണം
August 9, 2026
സീനിയര്‍ ജേണലിസ്റ്റ്സ് ഫോട്ടോ പ്രദര്‍ശനം വൈറലായി; പെരുമണ്‍ ദുരന്തക്കാഴ്ച മുതല്‍ വിവസ്ത്രനായ പ്രധാനമന്ത്രിവരെ
സീനിയര്‍ ജേണലിസ്റ്റ്സ് ഫോട്ടോ പ്രദര്‍ശനം വൈറലായി; പെരുമണ്‍ ദുരന്തക്കാഴ്ച മുതല്‍ വിവസ്ത്രനായ പ്രധാനമന്ത്രിവരെ
August 9, 2026
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ എം സി സി
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ എം സി സി
August 9, 2026
ഉംറ നിര്‍വഹിക്കാനെത്തിയ ആലുവ സ്വദേശി മദീനയില്‍ നിര്യാതനായി
ഉംറ നിര്‍വഹിക്കാനെത്തിയ ആലുവ സ്വദേശി മദീനയില്‍ നിര്യാതനായി
August 9, 2026
നീറ്റ് സമരക്കാര്‍ക്കെതിരായ വിവാദ പരാമര്‍ശം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
നീറ്റ് സമരക്കാര്‍ക്കെതിരായ വിവാദ പരാമര്‍ശം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
August 9, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; യു.എസ് ഉപാധികള്‍ അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന് മുന്നറിയിപ്പ്
ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; യു.എസ് ഉപാധികള്‍ അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന് മുന്നറിയിപ്പ്
August 9, 2026