l o a d i n g

കേരള

കൊലപാതക കേസ് പ്രതി തൂങ്ങി മരിച്ചു, അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച വയോധികന്‍ ജീവനൊടുക്കി, മൊബൈല്‍ അമിത ഉപയോഗത്തിന് വഴക്ക്:ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു; മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജീവനൊടുക്കിയ നിലയില്‍

Thumbnail

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോടു ക്രൂരത കാണിച്ച കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹത്തോട് ക്രൂരത കാട്ടിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാളിക്കടവിലെ സ്വന്തം വര്‍ക്ഷോപ്പില്‍ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാര്‍ഡനില്‍ വൈശാഖന്‍ (35) ആണ് മരിച്ചത്. വ്യാഴാഴ്ച വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നാടിനെ നടുക്കിയ ഈ ക്രൂര കൊലപാതകം അരങ്ങേറിയത് കഴിഞ്ഞ ജനുവരി 24-നാണ്. പതിനാറാം വയസ്സു മുതല്‍ പ്രതിയുമായി അടുപ്പമുണ്ടായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം തന്റെ ഭാര്യയോടു പറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

മാളിക്കടവിലെ വര്‍ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തിയ ശേഷം, ഒന്നിച്ചു ജീവനൊടുക്കാമെന്നു പ്രതി യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് കഴുത്തില്‍ കുരുക്കിട്ട ശേഷം യുവതി നിന്നിരുന്ന സ്റ്റൂള്‍ തട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി തൂങ്ങിനില്‍ക്കുമ്പോഴും കെട്ടഴിച്ചു കിടത്തിയ സമയത്തും മൃതദേഹത്തെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. വര്‍ക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തെളിവായത്. കൊലപാതകത്തിന് ശേഷം യുവതിയുടെ മരണം പ്രതി തന്റെ ഭാര്യയെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. കൊലപാതക ശേഷം പോലീസ് പിടിയായിരുന്നു പ്രതി ജാമ്യത്തില്‍ കഴിയവേയാണ് ആത്മഹത്യ ചെയ്തത്.

വഴിത്തര്‍ക്കം; അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച വയോധികന്‍ ജീവനൊടുക്കി

കൊല്ലം: വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം വയോധികന്‍ തൂങ്ങിമരിച്ചു. പേരൂര്‍ കുറ്റിച്ചിറ പാലൂര്‍ വീട്ടില്‍ മനോഹരന്‍ പിള്ള (70) ആണ് മരിച്ചത്. അയല്‍വാസിയായ ഷാജഹാനും മനോഹരന്‍ പിള്ളയും തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായി. വാക്കേറ്റം രൂക്ഷമായതിനിടയില്‍ മനോഹരന്‍ പിള്ള ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജഹാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ഉച്ചയോടെയാണ് മനോഹരന്‍ പിള്ളയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കിളികൊല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച മനോഹരന്‍ പിള്ളയുടെ ഭാര്യ: സരസ്വതി. മക്കള്‍: ശ്രീജിഷ്, പരേതയായ മനോഷ. മരുമകള്‍: രഹ്ന.

മൊബൈല്‍ അമിതമായി ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു

നെടുമ്പാശ്ശേരി: പഠിക്കേണ്ട സമയത്ത് മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന്, കുന്നുകരയില്‍ ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു. കുന്നുകരയില്‍ വാടകയ്ക്ക് താമസിക്കുന്ന കരുമാല്ലൂര്‍ പെരിങ്ങേടത്ത് വിജേഷ് - സബീന ദമ്പതികളുടെ മകള്‍ പി.വി. പാര്‍വതി (14) ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. കുന്നുകരയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച വൈകിട്ട് പെണ്‍കുട്ടി ഫോണില്‍ കൂടുതല്‍ നേരം സംസാരിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന.

മൃതദേഹം ചാലാക്ക മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചതിനു ശേഷം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിഖില്‍ ചന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.എച്ച്.ബി. കോളനിയിലെ വസതിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം യൂണിവേഴ്‌സിറ്റി സ്വദേശിയാണ് മരിച്ച നിഖില്‍ ചന്ദ്രന്‍.

വെള്ളിയാഴ്ച രാവിലെ ഡോക്ടറെ കാണാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലെത്തി നോക്കുമ്പോഴാണ് ദുരന്തവിവരം അറിയുന്നത്. ഉടന്‍തന്നെ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. എന്നാല്‍, ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല.

ഫോട്ടോ: വൈശാഖന്‍. മനോഹരന്‍ പിള്ള

Latest News

പ്രാദേശിക സംഘര്‍ഷം:  എയര്‍ അറേബ്യയുടെ അറ്റാദായത്തില്‍ വന്‍ ഇടിവ്
പ്രാദേശിക സംഘര്‍ഷം: എയര്‍ അറേബ്യയുടെ അറ്റാദായത്തില്‍ വന്‍ ഇടിവ്
August 14, 2026
യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു; ഇറാന്‍ യുദ്ധത്തില്‍ വന്‍ ഡ്രോണ്‍ നഷ്ടവുമായി അമേരിക്ക; ഇറാന്റെ കൃത്യതയാര്‍ന്ന ആക്രമണത്തില്‍ അമ്പരന്ന് യു.എസ് ഉദ്യോഗസ്ഥര്‍
യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു; ഇറാന്‍ യുദ്ധത്തില്‍ വന്‍ ഡ്രോണ്‍ നഷ്ടവുമായി അമേരിക്ക; ഇറാന്റെ കൃത്യതയാര്‍ന്ന ആക്രമണത്തില്‍ അമ്പരന്ന് യു.എസ് ഉദ്യോഗസ്ഥര്‍
August 14, 2026
അറബ് യുവതി കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍
അറബ് യുവതി കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍
August 14, 2026
പ്രവാസി സംരംഭകത്വ ശില്‍പ്പശാല ഓഗസ്റ്റ് 18-ന്
പ്രവാസി സംരംഭകത്വ ശില്‍പ്പശാല ഓഗസ്റ്റ് 18-ന്
August 14, 2026
ചെങ്കടലില്‍ നിന്ന് മരുഭൂമിയുടെ ഹൃദയത്തിലേക്ക്; ജിദ്ദ, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ നിന്ന് അല്‍ഉലയിലേക്ക് ആകര്‍ഷകമായ മൂന്ന് പുതിയ പാതകള്‍
ചെങ്കടലില്‍ നിന്ന് മരുഭൂമിയുടെ ഹൃദയത്തിലേക്ക്; ജിദ്ദ, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ നിന്ന് അല്‍ഉലയിലേക്ക് ആകര്‍ഷകമായ മൂന്ന് പുതിയ പാതകള്‍
August 14, 2026
ഹഫര്‍ അല്‍ ബാത്തിനില്‍ ട്രക്കിനുള്ളില്‍വെച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ട്രക്കിനുള്ളില്‍വെച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
August 14, 2026
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി
August 14, 2026
കൊലപാതക കേസ് പ്രതി തൂങ്ങി മരിച്ചു, അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച വയോധികന്‍ ജീവനൊടുക്കി, മൊബൈല്‍ അമിത ഉപയോഗത്തിന് വഴക്ക്:ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു; മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജീവനൊടുക്കിയ നിലയില്‍
കൊലപാതക കേസ് പ്രതി തൂങ്ങി മരിച്ചു, അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച വയോധികന്‍ ജീവനൊടുക്കി, മൊബൈല്‍ അമിത ഉപയോഗത്തിന് വഴക്ക്:ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു; മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജീവനൊടുക്കിയ നിലയില്‍
August 14, 2026
മനാമയില്‍ ചികിത്സയിലായിരുന്ന സീനത്ത് സുരക്ഷിതമായി നാട്ടിലേക്ക്; ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ യാത്ര
മനാമയില്‍ ചികിത്സയിലായിരുന്ന സീനത്ത് സുരക്ഷിതമായി നാട്ടിലേക്ക്; ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ യാത്ര
August 14, 2026
മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്താന്‍ കമ്പനികളുടെ നീക്കം; 16 ശതമാനം വരെ നിരക്കുയരാം;  എയര്‍ടെല്‍ ജനപ്രിയ പ്ലാനുകള്‍ പിന്‍വലിച്ചു
മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്താന്‍ കമ്പനികളുടെ നീക്കം; 16 ശതമാനം വരെ നിരക്കുയരാം; എയര്‍ടെല്‍ ജനപ്രിയ പ്ലാനുകള്‍ പിന്‍വലിച്ചു
August 14, 2026