ജിദ്ദ: മുദല്ലിഫില്‍ നിന്ന് ജിദ്ദയിലേക്ക് വരുന്നതിനിടെ ഉണ്ടായ വാഹനപകടത്തില്‍ പരുക്കേറ്റ് ഒരാഴ്ചയായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. തിരൂര്‍ വടക്കേ അങ്ങാടി വൈലശ്ശേരി മുഹമ്മദ് അനസ് (33) ആണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിദ്ദയില്‍ തന്നെ ഖബറടക്കം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അഞ്ച് വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കും സഹായങ്ങള്‍ക്കും ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ട്.
പിതാവ്: ഇബ്രാഹീം, മാതാവ്: ഉസൈബ, ഭാര്യ: ഹസ്ന, മകന്‍: അലന്‍, സഹോദരങ്ങള്‍: ഇര്‍ഷാദ്, അനീഷ.
Related News