റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റോടും ആലിപ്പഴ വര്‍ഷത്തോടും ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ജിസാന്‍, അസീര്‍, അല്‍-ബാഹ, മക്ക മേഖലയുടെ തെക്കന്‍ മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഈസ്റ്റേണ്‍ പ്രൊവിന്‍സ് (കിഴക്കന്‍ പ്രവിശ്യ), റിയാദ്, ഖസീം മേഖലയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ചൂട് കഠിനമായി തുടരും.
റിയാദ്, ഖസീം, വടക്കന്‍ അതിര്‍ത്തികള്‍, അല്‍-ജൗഫ്, തബൂക്ക്, മദീന, നജ്‌റാന്‍ മേഖലകളില്‍ കാറ്റ് മൂലം മണലും പൊടിയും ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുണ്ട്.
മക്ക മേഖലയിലെ ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തീരദേശ മേഖലകളില്‍, പൊടിക്കാറ്റ് കാരണം കാഴ്ചപരിധി പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
Related News