ബുറൈദ: സൗദി അറേബ്യയിലെ പ്രശസ്തമായ ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ മേളയില്‍ ഓഗസ്റ്റിലെ ആദ്യ 15 ദിവസത്തിനുള്ളില്‍ 9.8 കോടിയിലധികം റിയാലിന്റെ വില്‍പ്പന നടന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വിപണിയിലെത്തിയ ചരക്കുകളുടെയും വാഹനങ്ങളുടെയും ഗതാഗത ചലനങ്ങളുടെയും അടിസ്ഥാനത്തിലാണ് അധികൃതര്‍ ഈ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടത്. ഏകദേശം 8,264 ടണ്‍ ഈത്തപ്പഴമാണ് വിറ്റുപോയത്.
പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വന്‍തോതില്‍ ഈത്തപ്പഴം വിപണനം ചെയ്യുന്നതിനുള്ള ഒരു പ്രധാന സീസണല്‍ കേന്ദ്രമായ ഈ കാര്‍ണിവല്‍, വലിയ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
മേളയുടെ ആദ്യ ആഴ്ചയില്‍ 17,904,337 റിയാലിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അന്ന് 5,500 വാഹനങ്ങളിലായി 533,801 പാക്കറ്റ് (2,110,578.75 കിലോഗ്രാം) ഈത്തപ്പഴമാണ് വിപണിയിലെത്തിയത്.
Related News