തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (ടി.പി.ഡി.സി.എസ്) സംയുക്തമായി സംരംഭകത്വ വായ്പാ നിര്‍ണ്ണയക്യാമ്പും അര്‍ഹതപ്പെട്ടവര്‍ക്കുളള വായ്പാവിതരണവും സംഘടിപ്പിച്ചു. തൈക്കാട് നോര്‍ക്ക സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെയും വായ്പാവിതരണത്തിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് നിര്‍വ്വഹിച്ചു. അഞ്ചു പ്രവാസി സംരംഭകര്‍ക്കായി 26 ലക്ഷം രൂപയുടെ വായ്പകളാണ് കൈമാറിയത്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. ടി.പി.ഡി.സി.എസ് പ്രസിഡന്റ് കെ.സി. സജീവ് തൈക്കാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.പി.ഡി.സി.എസ് സെക്രട്ടറി അമല്‍ എ വി നായര്‍, ഡയറക്ടര്‍മാര്‍, പ്രവാസിസംരംഭകര്‍, നോര്‍ക്ക റൂട്ട്‌സ് ജീവനക്കാര്‍ എന്നിവരും സംബന്ധിച്ചു. നോര്‍ക്ക റൂട്ട്‌സ് അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി സ്വാഗതവും, അസിസ്റ്റന്റ് ഷിജി വി നന്ദിയും പറഞ്ഞു.
വായ്പാ നിര്‍ണ്ണയക്യാമ്പില്‍ സംബന്ധിച്ചവരില്‍ നിന്നും അര്‍ഹരായവര്‍ക്കും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വായ്പ അനുവദിക്കും. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
Related News