l o a d i n g

കേരള

രാജീവ് ഗാന്ധിയെ അനുസ്മരിച്ച് നോര്‍ക്ക റൂട്ട്‌സില്‍ സദ്ഭാവന ദിനം ആചരിച്ചു

Thumbnail

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് നോര്‍ക്ക റൂട്ട്‌സില്‍ സദ്ഭാവന ദിനം ആചരിച്ചു. തൈക്കാട് നോര്‍ക്ക സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ് ജീവനക്കാര്‍ക്ക് സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഐക്യം, സമാധാനം, സാമുദായിക സൗഹാര്‍ദം, പരസ്പരസ്‌നേഹം എന്നിവയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ദിനാചരണം സംഘടിപ്പിച്ചത്. ജാതി, മത, സാംസ്‌കാരിക, ഭാഷാ വൈവിധ്യങ്ങള്‍ക്കപ്പുറം രാജ്യത്ത് ഐക്യവും സൗഹാര്‍ദവും വളര്‍ത്തുമെന്നും ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു.

വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്ത് ഐക്യം ശക്തിപ്പെടുത്തുന്നതിനും സമാധാനവും സഹിഷ്ണുതയും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സന്ദേശമാണ് സദ്ഭാവന ദിനം മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്കും സാമൂഹിക ഐക്യത്തിനും സൗഹാര്‍ദപരമായ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനാചരണം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20-നാണ് എല്ലാ വര്‍ഷവും സദ്ഭാവന ദിനമായി ആചരിക്കുന്നത്.

Latest News

ജിദ്ദ ത്രീ സ്റ്റാറിന്റെ 'സന്ധ്യാരാഗം' സംഗീതവിരുന്ന് ശ്രദ്ധേയമായി

August 22, 2026
'ജെന്‍സി ജനാധിപത്യത്തെ ശക്തിപ്പെടുത്തും': പി.കെ. അബ്ദുറബ്ബ്; ജിദ്ദ കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു

യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി - ഷാർജ റൂട്ടിൽ ഇൻഡിഗോയുടെ ചരക്ക് വിമാന സർവീസ് ആരംഭിച്ചു

 അവധിക്കെത്തിയ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

ഹോര്‍മുസ് കടലിടുക്ക് യു.എസ് ഭൂപ്രദേശമെന്ന് ആവര്‍ത്തിച്ച് ട്രംപ്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാന്‍, 'സാമ്പത്തിക യുദ്ധപ്രഖ്യാപനം' എന്ന് വിമര്‍ശനം

സൗദി വെയര്‍ഹൗസിംഗ് ആാന്‍ഡ് ലോജിസ്റ്റിക്സ് എക്സ്പോ സെപ്റ്റംബര്‍ 8 മുതല്‍ റിയാദില്‍
സൗദി വെയര്‍ഹൗസിംഗ് ആാന്‍ഡ് ലോജിസ്റ്റിക്സ് എക്സ്പോ സെപ്റ്റംബര്‍ 8 മുതല്‍ റിയാദില്‍
August 22, 2026
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് നോര്‍ക്ക റൂട്ട്‌സില്‍ സദ്ഭാവന ദിനം ആചരിച്ചു
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് നോര്‍ക്ക റൂട്ട്‌സില്‍ സദ്ഭാവന ദിനം ആചരിച്ചു
August 21, 2026

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നാലു മലയാളി യുവാക്കള്‍ മരിച്ചു