ജിദ്ദ: ജിദ്ദ ത്രീ സ്റ്റാര്‍ സംഘടിപ്പിച്ച 'സന്ധ്യാരാഗം' സംഗീതത്തിന്റെ മാധുര്യവും കലയുടെ വൈവിധ്യവും ഒത്തുചേര്‍ന്ന മനോഹര സായാഹ്ന സംഗീതവിരുന്നായി. ബാഗ്ദാദിയയിലെ ഹൈപ്പര്‍ അല്‍ വഫാ വേദിയില്‍ നടന്ന പരിപാടി വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജിദ്ദയിലെ സംഗീതവേദികളിലെ നിറസാന്നിധ്യമായ നൂഹ് ബീമാപ്പള്ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയ സംഗീതവിരുന്നില്‍ പ്രമുഖ ഗായകര്‍ അണിനിരന്നു. വ്യത്യസ്ത തലമുറകളെയും സംഗീതാഭിരുചികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഗാനങ്ങളുമായി ഗായകര്‍ വേദിയിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സ് ആവേശത്തോടെ പരിപാടിയെ വരവേറ്റു.
സോഫിയ സുനില്‍, രമ്യ ബ്രൂസ്, ഐശ്വര്യ അനില്‍, അഷ്‌റഫ് വലിയോറ, റാഫി ആലുവ, സത്യന്‍ പി. നായര്‍, ഹസ്സന്‍ കൊണ്ടോട്ടി, മന്‍സൂര്‍ നിലമ്പൂര്‍, അഫ്ര സബീന്‍ റാഫി, ഗഫൂര്‍ തൃപ്പനച്ചി, ആര്‍ദ്ര, മന്‍സൂര്‍ പാങ്ങ്, രഞ്ജു തുടങ്ങിയവര്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ വിവിധ ഗാനങ്ങള്‍ ആലപിച്ച് സംഗീതവിരുന്നിന് മികവേകി. നിഫ നജീബ്, നുഹ നജീബ് എന്നീ കുരുന്നുകള്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
സുവിജ സത്യന്‍ അവതാരകയായി പരിപാടിയെ മനോഹരമായി മുന്നോട്ടുനയിച്ചു. അവതരണത്തിലെ സ്വാഭാവികതയും വേദിയുമായുള്ള മികച്ച ഏകോപനവും പരിപാടിയുടെ ആസ്വാദ്യത വര്‍ധിപ്പിച്ചു. ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായി. ഗുഡ് ഹോപ്പ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ജുനൈസ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ നൂഹ് ബീമാപ്പള്ളി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മാതൃഭൂമി റിപ്പോര്‍ട്ടര്‍ ജാഫറലി പാലക്കോട്, എന്‍ജിനീയര്‍ കാജ മൊയ്തീന്‍, വാസു ഹംദാന്‍, ഹസ്സന്‍ കൊണ്ടോട്ടി, മോഹന്‍ ബാലന്‍, ജ്യോതി ബാബുകുമാര്‍, ബാദുഷ മാസ്റ്റര്‍, മന്‍സൂര്‍ ഫറോക്ക്, അല്‍ വഫാ പ്രതിനിധി അര്‍ഷാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ കലാകാരന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും ചെയര്‍മാന്‍ നവാസ് ബീമാപ്പള്ളി നന്ദി അറിയിച്ചു. ഗഫൂര്‍ മാഹി, ഷാജി കായംകുളം, നിസാര്‍ കരുനാഗപ്പള്ളി എന്നിവര്‍ സദസ്സിനെ നിയന്ത്രിച്ചു. വൈകിട്ട് 8 മണിക്ക് ആരംഭിച്ച 'സന്ധ്യാരാഗം' രാത്രി ഏറെ വൈകിയും നീണ്ടുനിന്നു.
Related News