നിര്‍മ്മിത ബുദ്ധി (എ.ഐ) മാതൃകകള്‍ വെറുമൊരു ലേഖനം എഴുതുന്നതില്‍ മാത്രം ഒതുങ്ങാതെ മനുഷ്യരെയും മൃഗങ്ങളെയും പോലെ ശാരീരിക ജോലികള്‍ ചെയ്യാനും ശേഷിയുള്ളവയായി മാറണമെന്ന് 'എ.ഐയുടെ പിതാക്കന്മാരില്‍' ഒരാളായ യാന്‍ ലീകന്‍ (Yann LeCun). ലാര്‍ജ് ലാങ്‌ഗ്വേജ് മോഡലുകള്‍ക്ക് (LLM)പുറത്തുള്ള പുതിയ രീതികളും ആര്‍ക്കിടെക്ചറുകളും വികസിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
'എല്‍.എല്‍.എമ്മുകള്‍ക്ക് ലേഖനങ്ങള്‍ എഴുതാന്‍ സാധിക്കുമ്പോഴും എന്തുകൊണ്ട് എന്റെ മുറി വൃത്തിയാക്കാന്‍ കഴിയുന്നില്ല എന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. ഏത് പ്രായത്തിലായാലും മനുഷ്യരെപ്പോലെ തന്നെ ശാരീരികമായ ജോലികള്‍ വേഗത്തില്‍ ചെയ്യാന്‍ ശേഷിയുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുക,' പോള്‍ ഗ്രഹാമിന്റെ പോസ്റ്റിന് മറുപടിയായി ലീകന്‍ കുറിച്ചു.
അതേസമയം, റോബോട്ടിക്‌സിലെ സാങ്കേതിക പദപ്രയോഗങ്ങളെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തകനും നിലവില്‍ ആമസോണ്‍ റോബോട്ടിക്‌സ് വിഭാഗം ഉദ്യോഗസ്ഥനുമായ ജിതേന്ദ്ര മാലിക്കിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്നും ലീകന്‍ വ്യക്തമാക്കി. ഒരു സിസ്റ്റത്തിന്റെ ചലനാത്മകത മനസ്സിലാക്കി അതിനെ നിയന്ത്രിക്കുന്നതും വെറുതെ മനോഹരമായ വീഡിയോകള്‍ നിര്‍മ്മിക്കുന്നതും രണ്ടാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12 വര്‍ഷത്തെ സേവനത്തിന് ശേഷം മെറ്റയോട് വിടപറയുന്നു
അതിനിടെ, 12 വര്‍ഷത്തെ സേവനത്തിന് ശേഷം മെറ്റയിലെ തന്റെ ചീഫ് എ.ഐ സയന്റിസ്റ്റ് പദവിയില്‍ നിന്ന് ഒഴിയാന്‍ പദ്ധതിയിടുന്നതായി ലീകന്‍ പ്രഖ്യാപിച്ചു. മെറ്റയുടെ എ.ഐ ഗവേഷണ വിഭാഗമായ 'ഫെയര്‍' (FAIR) സ്ഥാപക ഡയറക്ടറായി 5 വര്‍ഷവും ചീഫ് എ.ഐ സയന്റിസ്റ്റായി 7 വര്‍ഷവും സേവനമനുഷ്ഠിച്ച ശേഷമാണ് ഈ പിന്മാറ്റം. X തരംഗമായ 'കണ്‍വല്യൂഷണല്‍ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍' (CNN) വികസിപ്പിച്ച അദ്ദേഹത്തിന് 2018-ല്‍ ടൂറിംഗ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കൂടിയാണ് ഇദ്ദേഹം.
Related News