l o a d i n g

ഗൾഫ്

ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ അനുവദിച്ചത് സ്വാഗതാര്‍ഹം; ഒ.ഐ.സി.സി റിയാദ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2026

റിയാദ്: പ്രവാസി മലയാളികളുടെ ദീര്‍ഘകാല ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ പ്രവാസി പെന്‍ഷന്‍ ഓണത്തിന് മുമ്പായി അനുവദിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി ഏറെ ആശ്വാസകരമാണെന്ന് ഒ.ഐ.സി.സി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഓണം പോലുള്ള പ്രധാന ആഘോഷവേളയില്‍ പ്രവാസി പെന്‍ഷന്‍ ലഭ്യമാക്കുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങള്‍ക്കും പ്രവാസി സമൂഹത്തിനും സന്തോഷവും ആശ്വാസവും നല്‍കുന്ന തീരുമാനമാണെന്ന് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, മീഡിയ കണ്‍വീനര്‍ അഷ്‌റഫ് മേച്ചേരി എന്നിവര്‍ പറഞ്ഞു.

വര്‍ഷങ്ങളോളം വിദേശരാജ്യങ്ങളില്‍ കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായകമായ സംഭാവന നല്‍കിയവരാണ് പ്രവാസി മലയാളികള്‍. ജീവിതത്തിന്റെ വലിയൊരു ഭാഗം കുടുംബത്തിനും നാടിനുമായി മാറ്റിവെച്ച പ്രവാസികള്‍ക്ക് വാര്‍ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രവാസി പെന്‍ഷന് വലിയ പ്രാധാന്യമുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പെന്‍ഷന്‍ വലിയ ആശ്വാസമാകുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഒ.ഐ.സി.സി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാക്കുകയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ക്രിയാത്മകമായ നടപടികളെ ഒ.ഐ.സി.സി എന്നും പിന്തുണയ്ക്കുമെന്നും പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിന് സംഘടന തുടര്‍ന്നും ഇടപെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസി പെന്‍ഷന്‍ ഓണത്തിന് മുമ്പായി അനുവദിക്കുന്നതിന് നേതൃത്വം നല്‍കിയ കേരള സര്‍ക്കാര്‍, മുഖ്യമന്ത്രി വിഡി സതീശന്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഒ.ഐ.സി.സി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, ബാസ്റ്റിന്‍ ജോര്‍ജ്, നാദിര്‍ഷാ റഹ്‌മാന്‍, ബഷീര്‍ കോട്ടക്കല്‍ എന്നിവരും സര്‍ക്കാരിന്റെ നടപടിയെ പ്രത്യേകം അഭിനന്ദിച്ചു.

സര്‍ക്കാരിനെ അഭിനന്ദിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

ജിദ്ദ: ഓണാഘോഷത്തിന് മുമ്പായി മുടങ്ങിക്കിടന്ന മുഴുവന്‍ കുടിശ്ശികയും തീര്‍ത്ത് പ്രവാസികളുടെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച സര്‍ക്കാരിന്റെ അടിയന്തര നടപടിയെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) അഭിനന്ദിച്ചു.

പെന്‍ഷന് അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഓണത്തിന് മുമ്പ് വിതരണം പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം പ്രവാസികളെ ചേര്‍ത്തുവെച്ച സര്‍ക്കാരിനോട് പ്രവാസി സമൂഹം കടപ്പെട്ടിരിക്കുന്നു എന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ വിഷയം ഈയിടെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തിരുവനന്തപുരത്തു വെച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനുപുറമേ പ്രവാസലോകത്തെ മറ്റു പല സംഘടനകളും ഈ ആവശ്യം ഉന്നയിക്കുകയും നിലവില്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Latest News

ലുലു സൗദിയില്‍ ഫ്‌ലാറ്റ് 50 സെയില്‍; ഓഗസ്റ്റ് 26 മുതല്‍ 29 വരെ എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്
ലുലു സൗദിയില്‍ ഫ്‌ലാറ്റ് 50 സെയില്‍; ഓഗസ്റ്റ് 26 മുതല്‍ 29 വരെ എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്
August 24, 2026
കൊണ്ടോട്ടിയന്‍സ്@ദമ്മാം ഓണാഘോഷം സംഘടിപ്പിക്കുന്നു
കൊണ്ടോട്ടിയന്‍സ്@ദമ്മാം ഓണാഘോഷം സംഘടിപ്പിക്കുന്നു
August 24, 2026
ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ അനുവദിച്ചത് സ്വാഗതാര്‍ഹം; ഒ.ഐ.സി.സി റിയാദ്
ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ അനുവദിച്ചത് സ്വാഗതാര്‍ഹം; ഒ.ഐ.സി.സി റിയാദ്
August 24, 2026
ഫോര്‍ക്ക ഉത്രാടപ്പാച്ചില്‍ നാളെ
ഫോര്‍ക്ക ഉത്രാടപ്പാച്ചില്‍ നാളെ
August 24, 2026
ഷാര്‍ജയില്‍ ഏഴു വയസ്സുകാരി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അബൂദാബിയില്‍ കാസര്‍കോട് സ്വദേശി നിര്യാതനായി
ഷാര്‍ജയില്‍ ഏഴു വയസ്സുകാരി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അബൂദാബിയില്‍ കാസര്‍കോട് സ്വദേശി നിര്യാതനായി
August 24, 2026
ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങവെ  വാഹനാപകടത്തില്‍ പരിക്കേറ്റ 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; സഹോദരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങവെ വാഹനാപകടത്തില്‍ പരിക്കേറ്റ 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; സഹോദരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
August 24, 2026
വിമാനത്തിലെ ലാപ്ടോപ്പിനും തീപിടിക്കാം: മുന്നറിയിപ്പുമായി വ്യോമയാന മേഖല
വിമാനത്തിലെ ലാപ്ടോപ്പിനും തീപിടിക്കാം: മുന്നറിയിപ്പുമായി വ്യോമയാന മേഖല
August 24, 2026
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം: ഒമാന്‍ വിദേശകാര്യ മന്ത്രി ഇറാനിലേക്ക്
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം: ഒമാന്‍ വിദേശകാര്യ മന്ത്രി ഇറാനിലേക്ക്
August 24, 2026
അമേരിക്കന്‍ ഉപരോധ ഭീഷണിയില്‍ ഭയമില്ല; യു.എസ് നീക്കം നിരാശയില്‍ നിന്നെന്ന് ഇറാന്‍; പാകിസ്ഥാന്‍ സൈനിക മേധാവി ആസിം മുനീര്‍ ടെഹ്‌റാനിലേക്ക്
അമേരിക്കന്‍ ഉപരോധ ഭീഷണിയില്‍ ഭയമില്ല; യു.എസ് നീക്കം നിരാശയില്‍ നിന്നെന്ന് ഇറാന്‍; പാകിസ്ഥാന്‍ സൈനിക മേധാവി ആസിം മുനീര്‍ ടെഹ്‌റാനിലേക്ക്
August 24, 2026
ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ കെട്ടിടത്തില്‍ നിന്ന് ചാടി; കരളും, വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ കെട്ടിടത്തില്‍ നിന്ന് ചാടി; കരളും, വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
August 24, 2026